»   » മോഹന്‍ലാലും നരേനും ഒന്നിയ്ക്കുന്നു

മോഹന്‍ലാലും നരേനും ഒന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Narain
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്ററില്‍ നരേനും. യുടിവി നിര്‍മിയ്്ക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശക്തമായൊരു വേഷമാണ് യുവതാരത്തിന് ലഭിച്ചിരിയ്ക്കുന്നത്.

കടലാസ് ജോലികള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ ആരംഭിയ്ക്കും. മോഹന്‍ലാലിനും നരേനും പുറമെ ജയ മേനോന്‍, സമ്പത്ത്, സിദ്ദിഖ്, ജഗതി, സായ്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍. ഗ്രാന്റ് മാസ്റ്ററിലെ മൂന്ന് ഗാനങ്ങള്‍ ദീപക് ദേവ് സംഗീതം നല്‍കിക്കഴിഞ്ഞു.

ഒരിടവേളയ്ക്ക് ശേഷം ലാല്‍ പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയാണ് ഗ്രാന്റ് മാസ്റ്ററിനുള്ളത്. മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ഫാമിലി-ത്രില്ലര്‍ ചിത്രമായിരിക്കുമിത്.

ഏറെ ശ്രദ്ധിയ്ക്കപ്പെട്ട വീരപുത്രനില്‍ നായകവേഷത്തിന് ശേഷം നരേന് ലഭിയ്ക്കുന്ന മികച്ച വേഷമാണ് ഗ്രാന്റ് മാസ്റ്ററിലേത്. ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ പറഞ്ഞയുടനെ നരേന്‍ സമ്മതം മൂളുകയായിരുന്നു. യുടിവിയുടെ തന്നെ തമിഴ് ചിത്രം മുഖംമൂടിയില്‍ ശക്തമായൊരു വില്ലന്‍ വേഷവും നരേന്‍ ചെയ്യുന്നുണ്ട്

English summary
UTV Motion Pictures is entering Malayalam films with lGrand Master', written and directed by B Unnikrishnan. The latest is that Narain will join this film in a powerful role with Mohanlal. 'Grand Master' which is currently in the pre-production stage, will go on floors in December in Kerala.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam