പക്രു കുട്ടിച്ചാത്തനാവുന്നു

ഫാന്റസിയുടെ തലത്തില്‍ നിന്നു കൊണ്ട് ഒരുക്കുന്ന ചിത്രത്തില്‍ മൂന്ന് കള്ളന്മാര്‍ മോഷ്ടിക്കുന്ന വിഗ്രഹം കുട്ടിച്ചാത്തനായി മാറുകയും തുടര്‍ന്നുണ്ടാകുന്ന പുലിവാലുകളുമാണ് പ്രമേയമാക്കുന്നത്.
കള്ളന്മാരായി അശോകന്‍, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഹനീഫ് എന്നിവര്‍ അഭിനയിക്കുന്നു. ഇവരെ കുടുക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായി സുരാജ് വെഞ്ഞാറമൂടും വേഷമിടുന്നു. എലൈറ്റ് സിനി കമ്പനിയുടെ ബാനറില്‍ ലത്തീഫ് മന്ദലാംകുന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജഗതി, ജഗദീഷ്, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, കെപിഎസി ലളിത, ഷീല, പ്രജുഷ, മീനാക്ഷി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
കുമാര്‍ നന്ദയാണ് രചന. കാമറശിവകുമാര്‍, രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് സമദ് പ്രിയദര്‍ശിനിയും ഷമേജ് ശ്രീധറും സംഗീതം നല്‍കുന്നു. ജൂലൈ 12ന്് കുട്ടിഭൂതത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.


Click it and Unblock the Notifications