»   » തല്ലിയെന്ന് കാവ്യയുടെ മൊഴി നിഷാലിനെ ചോദ്യം ചെയ്യും

തല്ലിയെന്ന് കാവ്യയുടെ മൊഴി നിഷാലിനെ ചോദ്യം ചെയ്യും

Posted By:
Subscribe to Filmibeat Malayalam
Kavya Madhavan
സ്വത്തിനും സ്ത്രീധനത്തിനും വേണ്ടി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന നടി കാവ്യ മാധവന്റെ പരാതിയില്‍ ഭര്‍ത്താവ് നിശാലിനെ രണ്ടാഴ്ചയ്ക്കകം ചോദ്യംചെയ്യുമെന്ന് പൊലീസ്വൃത്തങ്ങള്‍ സൂചിപ്പിച്ചു.

രണ്ടാഴ്ചയ്ക്കകം ഹാജരാകണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ കുവൈത്തിലുള്ള നിശാലിന് പാലാരിവട്ടം പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭര്‍ത്താവും മാതാപിതാക്കളും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നുകാട്ടി കാവ്യ കഴിഞ്ഞദിവസമാണ് പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്.

കാവ്യയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് നിശാല്‍ ചന്ദ്ര, നിശാലിന്റെ അച്ഛന്‍ ചന്ദ്രമോഹന്‍, അമ്മ മണി നായര്‍, സഹോദരന്‍ ദീപക് ചന്ദ്ര എന്നിവര്‍ക്കെതിരെ സ്ത്രീപീഡനനിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കൂടുതല്‍ സ്ത്രീധനവും സ്വത്തും ആവശ്യപ്പെട്ട് ഭര്‍ത്താവ് പലപ്രാവശ്യം തല്ലിയതായി കാവ്യയുടെ മൊഴിയിലുണ്ട്. തന്റെ പേരും പ്രശസ്തിയും ഉപയോഗിച്ച് ഗള്‍ഫില്‍ ബിസിനസ് വ്യാപിപ്പിക്കാനായിരുന്നു ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ഉദ്ദേശം.

മുന്‍ കരാര്‍പ്രകാരമുള്ള സിനിമകളില്‍ അഭിനയിക്കുന്നതില്‍നിന്ന് തന്നെ വിലക്കിയെന്നും കാവ്യ ആരോപിയ്ക്കുന്നു. നേരത്തെ ഇതുസംബന്ധിച്ച് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലും കാവ്യ പരാതി നല്‍കിയിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam