ബ്ലെസി ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍

ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ അണിയറയില്‍ പുരോഗമിയ്ക്കുകയാണ്. സിനിമയുടെ വണ്‍ ലൈന്‍ സ്‌റ്റോറി ഇഷ്ടപ്പെട്ട പൃഥ്വിരാജ് ചിത്രത്തിന് ഡേറ്റ് അനുവദിച്ചു കഴിഞ്ഞു.
ആഗസ്റ്റ് മധ്യത്തോടെ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ഗള്‍ഫ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഒരു മമ്മൂട്ടി ചിത്രത്തിന് തിരക്കഥയൊരുക്കാന്‍ ബ്ലെസി തയാറായിട്ടുണ്ട്. തട്ടുപൊളിപ്പന്‍ ആക്ഷന്‍ സിനിമകള്‍ക്കൊപ്പം നല്ല സിനിമകളുടെ ഭാഗമാവാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പൃഥ്വി ഇത്തരം സംവിധായകര്‍ക്കൊപ്പം ചേരുന്നത്.


Click it and Unblock the Notifications