»   » പൃഥിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ വീണ്ടും

പൃഥിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Prithviraj3
ഉറുമി ടീം വീണ്ടുമെത്തുന്നു. ആഗസ്ത് സിനിമയുടെ ബാനറില്‍ പൃഥിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ അടുത്ത സിനിമയൊരുക്കുന്നു.

നേരത്തെ തന്നെ ഡിസ്‌കസ് ചെയ്ത കഥയാണ്. ഷൂട്ടിങ് എന്നു തുടങ്ങുമെന്ന് തീരുമാനിച്ചിട്ടില്ല. കാരണം ഒരു തമിഴ്‌സിനിമയുടെ വര്‍ക്ക് പൂര്‍ത്തിയാവാനുണ്ട്. അതു കഴിഞ്ഞ് ഒരു ഹിന്ദി സിനിമയും. ഇതിനിടയില്‍ മലയാളചിത്രം തീര്‍ക്കാനാണ് ശ്രമിക്കുക-നാന സിനിമ വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ വ്യക്തമാക്കി. ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സന്തോഷ് ശിവന്‍ ഇപ്പോള്‍ ഹരിപ്പാടുണ്ട്.

ഉറുമി ടീമിന്റെ പുതിയ സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. ഇപ്പോള്‍ അമര്‍നീരദിന്റെ മമ്മുട്ടി ചിത്രമായ അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന സിനിമയുടെ കഥയും ശങ്കറിന്റേതാണ്.

ഈ ജോലി പൂര്‍ത്തിയായതിനുശേഷമേ പൃഥിരാജിനുവേണ്ടി തൂലികയെടുക്കൂവെന്ന് ശങ്കറും വ്യക്തമാക്കിയിട്ടുണ്ട്. അമല്‍നീരദിന്റെ ചിത്രത്തില്‍ മമ്മുട്ടിയുടെ പ്രതിനായകനായെത്തുന്ന പൃഥിരാജാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
The urumi team comes again. In august banner santhosh sivan will direct new Prithviraj film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam