»   » പ്രിയദര്‍ശന്‍-ലാല്‍ ചിത്രത്തിലെ സംഗീതം മോഷ്ടിച്ചത്?

പ്രിയദര്‍ശന്‍-ലാല്‍ ചിത്രത്തിലെ സംഗീതം മോഷ്ടിച്ചത്?

Posted By:
Subscribe to Filmibeat Malayalam
Mohanlal10
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന അറബീം ഒട്ടകോം പി മാധവന്‍ നായരും എന്ന ചിത്രത്തിലെ 'മാധവേട്ടനെന്നും' എന്ന ഗാനം 'മോഷ്ടിച്ച'താണെന്ന് പരാതി. അമര്‍ ദിയാബിന്റെ പ്രശസ്തമായ റോഹി മെര്‍താഹ്‌ലക് എന്ന ഗാനത്തിന്റെ അനുകരണമാണിതെന്ന റിപ്പോര്‍ട്ട് ഫേസ്ബുക്കിലെ ഗ്രൂപ്പായ കട്ട്, കോപ്പി ആന്റ് പേസ്റ്റിലാണ് ആദ്യം വന്നത്.

ഗായകനായ എംജിശ്രീകുമാറാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. കൂടാതെ പ്രശസ്ത തമിഴ് ഗാനമായ അഴകിയ ലൈല (ഉള്ളത്തെ അള്ളിത്താ) എന്ന പാട്ടുമായും ഗാനത്തിന് അഭേദ്യമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയവരുണ്ട്. ഡെക്കാണ്‍ ക്രോണിക്കിളും 'മോഷണ'വുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇത്തരം അടിച്ചുമാറ്റലിനേക്കാള്‍ എത്രയോ നല്ലതാണ് സന്തോഷ് പണ്ഡിറ്റിന്റെ 'കോപ്രായ'ങ്ങളെന്ന് ഗ്രൂപ്പിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ചിലര്‍ അഭിപ്രായപ്പെടുന്നു. ചുരുങ്ങിയത് സന്തോഷ് അവതരിപ്പിക്കുന്നത് സ്വന്തം ചിന്തകളും ഡയലോഗുകളുമാണെന്ന് ഏതൊരാള്‍ക്കും ഉറപ്പിച്ചുപറയാന്‍ സാധിക്കും. അതേ സമയം 'ചെമ്പകവല്ലികള്‍' എന്ന പാട്ട് വളരെ മികച്ചതാണെന്ന അഭിപ്രായം പറയാനും വിമര്‍ശകര്‍ മടിക്കുന്നില്ല.

അറബിയുടെ റിലീസിങ് 11-11-11-11നു നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
The music of ‘Madhavettanennum’ has been composed by the ace singer, M.G. Sreekumar, who, netizens say, has coolly lifted the song of Amr Diab, reckoned to be the best-selling Arab recording artiste of all time by World Music.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam