പ്രിയാമണി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ റോഡപകടത്തില്‍ പ്രിയാമണിയുടെ കാറിന് കാര്യമായ കേടുപാടുകളുണ്ടായെങ്കിലും നടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്ന് അവരോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു. കര്‍ണാടകയിലെ മുതതി വനമേഖലയ്ക്ക് സമീപമായിരുന്നു അപകടം.
അപകടത്തിന് ശേഷം മറ്റൊരു വാഹനത്തിലാണ് പ്രിയാമണി ലൊക്കേഷനിലെത്തിയത്. കന്നഡ ചിത്രമായ അണ്ണാ ബോണ്ടിലെ നായികമാരിലൊരാളാണ് പ്രിയ. പുനീത് കുമാര്‍, ജാക്കി ഷ്‌റോഫ്, സുബ്ബയ്യ എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍.


Click it and Unblock the Notifications