»   » ഒടുവില്‍ സല്‍മാന്റെ കുറ്റസമ്മതം

ഒടുവില്‍ സല്‍മാന്റെ കുറ്റസമ്മതം

Posted By:
Subscribe to Filmibeat Malayalam
Salman
പ്രണയവും പ്രണയനൈരാശ്യവുമൊന്നും ബോളിവുഡിന് പുത്തരിയല്ല.എന്നാല്‍ പറ്റിപ്പോയ അക്കിടികളെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ കുറ്റസമ്മതം നടത്തുമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി, അങ്ങനെ ഒരു കാര്യം ഞാന്‍ അറിഞ്ഞിട്ടേയില്ലന്ന മട്ടിലായിരിക്കും താരങ്ങളുടെ പ്രതികരണം. എന്നാല്‍ ബോളിവുഡിന്റെ സ്വന്തം മസില്‍മാന്‍ ഈ പതിവ് തെറ്റിച്ചിരിക്കുകയാണ്.

പ്രണയത്തെക്കുറിച്ചും കാമുകിമാരെക്കുറിച്ചും ചോദിച്ചാല്‍ സാധാരണ സല്ലുവിനു ഹാലിളകും. എന്നാല്‍ തന്റെ പ്രണയങ്ങള്‍ തകരാനുള്ള കാരണം താന്‍ തന്നെയാണന്നാണ് ഒരു അഭിമൂഖത്തിനിടെ സല്‍മാന്‍ തുറന്നടിച്ചത്. തന്റെ കാമുകിമാരെല്ലാം നല്ലവരായിരുന്നെന്നും സല്ലുവിന് അഭിപ്രായമുണ്ട്.

കുമ്പസാരം നടത്തിയെന്നു കരുതി സല്‍മാന്‍ നന്നാവുമെന്നൊന്നും ആരും വ്യാമോഹിക്കണ്ട. കല്യാണം തന്റെ സ്വപ്‌നത്തില്‍ പോലുമില്ലന്നാണ് സല്‍മാന്‍ പറഞ്ഞത്.ഇനിയും കുറ്റസമ്മതങ്ങളുണ്ടാകുമെന്നര്‍ത്ഥം.

English summary
Bollywood actor Salman Khan confessed that he had made love blunders.Taking all the blame for the broken 
 love relationships, Salman said, "I am a very difficult person to handle. I am to be blamed for all my 
 breakups." Though Salman confessed that he has learnt from his past, he declared that getting hooked is not 
 in his agenda for now.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam