ബച്ചന് പിന്നാലെ സഞ്ജയ് ദത്തും മോളിവുഡില്‍

ചിത്രത്തില്‍ അഭിനയിക്കാമെന്ന് സഞ്ജയ് ദത്ത് ഉറപ്പ് നല്‍കിയതായി പ്രദീപ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനെ തീരുമാനിച്ചിട്ടില്ല. സഞ്ജുവിന്റെ മോളിവുഡിലേക്കുള്ള വരവ് ആഘോഷമാക്കി മാറ്റുന്ന സിനിമയായിരിക്കും ഇതെന്ന് നിര്‍മാതാവ് ഉറപ്പു നല്‍കുന്നു.
ബോളിവുഡ് താരങ്ങള്‍ മലയാളത്തില്‍ അഭിനയിക്കുന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും സമീപകാലത്തായി ഹിന്ദിയിലെ മുന്‍നിര താരങ്ങള്‍ മലയാളത്തില്‍ അഭിനയിക്കാന്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിയ്ക്കുന്നുണ്ട്.
മേജര്‍ രവിയുടെ കാണ്ടഹാറില്‍ അമിതാഭ് ബച്ചനും സുനില്‍ ഷെട്ടിയും അഭിനയിക്കാമെന്നേറ്റതാണ് ഇതില്‍ ഏറ്റവും പ്രധാനം. യു പ്രദീപ് തന്നെ നിര്‍മിയ്ക്കുന്ന ബോംബെ മിഠായിയിലൂടെ ഡിംപിള്‍ കപാഡിയയും ശ്യാമപ്രസാദിന്റെ ഇലക്ട്രയിലൂടെ മനീഷ കൊയ്‌രാളയും മലയാളത്തിലേക്ക് എത്തുന്നുണ്ട്.
amitabh bachchan അമിതാഭ് ബച്ചന് കാണ്ടഹാര്‍ ബോംബെ മിഠായി മലയാളം യു പ്രദീപ് സഞ്ജയ് ദത്ത് bombay mittai kandahar sanjay dutt u pradeep


Click it and Unblock the Notifications