»   » അമ്മയെ കടലില്‍ തള്ളണം: തിലകന്‍

അമ്മയെ കടലില്‍ തള്ളണം: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
മലയാള ചലച്ചിത്രരംഗം രക്ഷപ്പെടമെങ്കില്‍ ഈ രംഗത്തെ സംഘടനകളെ പൊളിച്ചടുക്കി കടലില്‍ തള്ളണമെന്ന് നടന്‍ തിലകന്‍. സംഘടനകള്‍ ഉണ്ടായതുമുതലാണ് മലയാള സിനിമയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഞാന്‍ മുന്നോട്ട് തന്നെ പോവും. പരാജയപ്പെട്ടാല്‍ തിലകനിലെ നടന്‍ ആത്മഹത്യ ചെയ്യും.

ഞാന്‍ കാല്‍ മുന്നോട്ടുവച്ചു. ഒന്നും പേടിക്കാതെ പോവും. പരാജയപ്പെട്ടാല്‍ തിലകനിലെ നടന്‍ ആത്മഹത്യ ചെയ്യും. ഇല്ലെങ്കില്‍ വീണ്ടും കാണാം അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയില്‍ ആര്‍ട്ടിസ്റ്റ്‌കേശവന്‍ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യമായി നാടകവേദിയിലെത്തിയ 19 വയസ്സുകാരനായ തന്നെ വിശ്വസിച്ചയാളാണ് ആര്‍ട്ടിസ്റ്റ് കേശവന്നെ് തിലകന്‍ അനുസ്മരിച്ചു.

വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചു എന്ന ഒറ്റക്കാരണത്താല്‍ എന്നെ വിലക്കിയിരിക്കുകയാണ്. ഞാന്‍ അംഗമായ അമ്മ എന്ന സംഘടനയും ഇന്നലെ കുരുത്ത ഫെഫ്ക്കയുമാണ് ഇതിന് പിന്നില്‍. ഈ സംഘടനകള്‍ മലയാളത്തിന് ഒരു ഗുണവും ചെയ്യില്ല.

തനിക്ക് വധഭീഷണി ഉണ്ടെന്ന് വെളിപ്പെടുത്തിയ തിലകന്‍ വിനയന്റെ സിനിമയില്‍ അഭിനയിച്ച ഒരു നടനെയോ നടിയെയോ മലയാള സിനിമയില്‍ കാലുതൊടാന്‍ അനുവദിക്കില്ലെന്ന് ഒരു സൂപ്പര്‍ സ്റ്റാര്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നും പറഞ്ഞു. ആ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് വൈകാതെ വെളിപ്പെടുത്തുമെന്ന്് തിലകന്‍ പറഞ്ഞു.

സമ്മേളനം ഉദ്ഘാടനം ചെയ്ത സുധാകരനും തിലകനെ വിലക്കിയ സംഭവം പരാമര്‍ശിച്ചു. തിലകനെ അഭിനയിപ്പിക്കില്ലെന്ന് പറഞ്ഞാല്‍ ആരും അംഗീകരിക്കില്ലെന്ന് മന്ത്രിപറഞ്ഞു. പ്രതിഭാശാലിയെകുറിച്ച് അസൂയകൊണ്ടിട്ടു കാര്യമില്ല. പ്രതിഭാശാലിയെന്നാല്‍ മറ്റുള്ളവരുടെ കഴിവ് കണ്ടെത്തി അംഗീകരിക്കുന്നവനാവണമെന്നും മന്ത്രി പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam