തിലകന്‍ വീണ്ടും വിനയന്‍ ചിത്രത്തില്‍

അച്ഛന്‍ എന്ന ചിത്രം പൂര്‍ത്തിയാകുന്നതിന് പിന്നാലെയാണ് തിലകന്‍ ഫ്രീഡം ഫൈറ്ററില്‍ നായകനാവുക. വിനയനാണ് ഫ്രീഡം ഫൈറ്റര്‍ ഒരുക്കുന്നത്. ഇതിന് മുമ്പ് വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലും തിലകന്‍ അഭിനയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് താരസംഘടനയായ അമ്മയുടെ വിലക്ക് നേരിടുന്ന തിലകനെ വിനയന്‍ തന്റെ രണ്ടാമത്തെ ചിത്രത്തിലും അഭിനയിപ്പിക്കുന്നത്.
സ്വാതന്ത്രസമര സേനാനിയുടെ ജീവിതസമരത്തെക്കുറിച്ചുള്ള കഥയാണ് ഫ്രീഡം ഫൈറ്ററിന്റേത്. ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഗാന്ധിയന്‍ എന്ന ചിത്രത്തില്‍ മുമ്പ് തിലകന്‍ സ്വാതന്ത്രസമര സേനാനിയുടെ വേഷം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ ഏറെ വ്യത്യാസങ്ങള്‍ പുതിയ ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ചില ഘട്ടങ്ങള്‍ ഈ ചിത്രത്തിനായി ചിത്രീകരിക്കാനും വിനയന്‍ പദ്ധയിടുന്നുണ്ടെന്നാണ് സൂചന.
.


Click it and Unblock the Notifications











