»   » ട്വന്റി20 വ്യാജനും തകര്‍പ്പന്‍ ഹിറ്റ്‌!!!

ട്വന്റി20 വ്യാജനും തകര്‍പ്പന്‍ ഹിറ്റ്‌!!!

Posted By:
Subscribe to Filmibeat Malayalam
Twent20
പ്രതീക്ഷ തെറ്റിയില്ല.... ബോക്‌സ്‌ ഓഫീസ്‌ റിക്കാര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുന്ന ട്വന്റി20യുടെ വ്യാജ സിഡിയും തകര്‍പ്പന്‍ ഹിറ്റ്‌.

കേരളമൊട്ടാകെ 118 കേന്ദ്രങ്ങളില്‍ റിലീസ്‌ ചെയ്‌ത്‌ വ്യാജ സിഡി ഭീഷണിയെ ചെറുക്കാനുള്ള നിര്‍മാതാക്കളുടെ ശ്രമത്തെ വ്യാജ സിഡി ലോബി നേരിട്ടത് അതേ വേഗത്തില്‍ തന്നെയായിരുന്നു.

സിനിമ റിലീസ്‌ ചെയ്‌ത്‌ ആദ്യ ആഴ്‌ചയില്‍ തന്നെ ട്വന്റി20യുടെ അടിപൊളി വ്യാജ സിഡി പുറത്തിറക്കി കൊണ്ടാണ്‌ അവര്‍ ഇതിന് തിരിച്ചടി നല്‌കിയത്‌. ആരാധകരുടെ ആരവങ്ങളും ബഹളവുമെല്ലാം സിഡിയിലുണ്ടെങ്കിലും ദൃശ്യങ്ങള്‍ വളരെ വ്യക്തമായി തന്നെ കാണാം.

തിയറ്ററുകളിലെ ആരാധകരുടെ ആരവങ്ങളും മറ്റും തെളിയിക്കുന്നത്‌ സിനിമ റിലീസ്‌ ചെയ്‌ത ആദ്യ നാളുകളില്‍ തന്നെ ട്വന്റി20യുടെ വ്യാജനും റിലീസായി എന്നത്‌ തന്നെയാണ്‌.

ഉന്നത നിലവാരമുള്ള ക്യാമറയുടെ സഹായത്തോടെയാണ്‌ ചിത്രം പകര്‍ത്തിയെന്നതിനാല്‍ വ്യാജ സിഡിസിഡിയ്ക്ക് ആവശ്യക്കാരേറെയാണ്‌. ട്വന്റി20യ്‌ക്ക്‌ പുറമെ ലാലിന്റെ കുരുക്ഷേത്ര, മമ്മൂട്ടിയുടെ മായാബസാര്‍ എന്നിവയുടെ വ്യാജനും വിപണിയില്‍ ലഭ്യമാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam