സൂക്ഷിക്കുക കൊച്ചു ഭീകരര്‍

വേറാരുമല്ല, മൂന്നടി വീരന്‍ സാക്ഷാല്‍ ഉണ്ടപക്രുവാണ് ഈ പുലി. റെജി മാത്യു സംവിധാനം ചെയ്യുന്ന ലിറ്റില്‍ ലോതറിലാണ് ഡിക്‌്‌ടറ്റീവ് ലാല്‍ വിശാല്‍ കൃഷ്‌ണയായി ഉണ്ടപക്രു അരങ്ങു തകര്‍ക്കാനൊരുങ്ങുന്നത്.
സാഹസികതകളില്‍ ചെന്നു ചാടുകയാണ് വിശാല്‍ കൃഷ്‌ണയുടെ പ്രധാന ഹോബി. ഇദ്ദേഹം ആരംഭിയ്‌ക്കുന്ന ഡിറ്റക്ടീവ് ഏജന്‍സിയുടെ പേരാണ് എല്‍എന്‍ടി- ലോതര്‍ ആന്റ് ടീം. പൊക്കമുള്ളവരെ കൃഷ്‌ണയ്‌ക്ക് കണ്ണിന് നേരെ കണ്ടുകൂടാ. അതു കൊണ്ട് തന്റെ ഏജന്‍സിയിലുള്ളവരെല്ലാം തനിയ്‌ക്കൊപ്പം ഉയരമുള്ളവരാവണമെന്ന്‌് അയാള്‍ക്ക് നിര്‍ബന്ധമുണ്ട്. അങ്ങനെയാണ് എല്‍എന്‍ടി കുട്ടി ഡിറ്റക്ടീവുകളുടെ സംഘമായി മാറിയത്.
ഉണ്ടപക്രു കേന്ദ്ര കഥാപാത്രമായെത്തിയ അദ്‌ഭുത ദ്വീപില്‍ അഭിനയിച്ച അമ്പത് കുള്ളന്‍മാര്‍ ഈ സിനിമയിലുണ്ട്. ഇവരെയെല്ലാം ഉണ്ടപക്രു തന്നെയാണ് തിരഞ്ഞെടുക്കുന്നത്. തീര്‍ന്നില്ല, ചിത്രത്തില്‍ ലോതറിന് ആറ് നായികമാരുമുണ്ട്. മലയാളത്തിലെ ആറ് പ്രമുഖ താരങ്ങള്‍ തന്നെയായിരിക്കും ലോതറിലെ നായികമാരായെത്തുക.
സംവിധായകന്‍ റെജി മാത്യു തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, ഇന്നസെന്റ്, സലീം കുമാര്‍, മാള അരവിന്ദന്‍, ഭീമന്‍ രഘു, അനൂപ് മേനോന്‍, മച്ചാന്‍ വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, കല്‌പന, മല്ലികാ സുകുമാരന്‍ തുടങ്ങി വമ്പന്‍താര നിര തന്നെ അഭിനയിക്കുന്നുണ്ട്. ഗ്രെയിറ്റ് ഇമേജസിന്റെ ബാനറില്‍ നിര്‍മ്മിയ്‌ക്കുന്ന ഡിറ്റക്ടീവ് ലോതറിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്‌ക്കുകയാണ്.


Click it and Unblock the Notifications











