ജാതകപ്പൊരുത്തം നോക്കി ശ്വേതയുടെ കല്യാണം

എന്നാല്‍ ജൂണ്‍ 18ന് ഇവരുടെ വിവാഹം നടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇക്കാര്യം ശ്വേതതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ശ്വേതയുടെ വളാഞ്ചേരിയിലുള്ള തറവാടുവീട്ടില്‍ വച്ചാണത്രേ ചടങ്ങു നടക്കുക. ജാതകപ്പൊരുത്തം നോക്കിയാണ് വിവാഹം നിശ്ചയിച്ചതെന്നും രണ്ടുജാതകങ്ങളും തമ്മിലുള്ള പൊരുത്ത ഉത്തമമാണെന്നും ശ്വേത പറയുന്നു.
വിവാഹത്തിന് അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂവെന്നും സുഹൃത്തുക്കള്‍ക്കായി പിന്നീട് വിരുന്നുസത്കാരം നടത്തുമെന്നും ശ്വേത വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത് എന്നാണെന്ന് തീരുമാനിച്ചിട്ടില്ല.
മഹാകവി വള്ളത്തോളിന്റെ ചെറുമകനാണ് ശ്രീവത്സന്‍ മേനോന്‍. പരസ്പരം മനസ്സിലാക്കുന്ന നല്ല സുഹൃത്തുക്കളാണ് തങ്ങളിരുവരുമെന്നാണ് ശ്വേത പറയുന്നത്. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്താന്‍ പോകുന്നില്ലെന്നും താരം വ്യക്തമാക്കി.
ശ്വേതയുടെ ഏറ്റവും പുതിയ ചിത്രമായ രതിനിര്‍വേദം ജൂണില്‍ റിലീസാകുമെന്നാണ് സൂചന. മുമ്പ് ജയഭാരതി അഭിനയിച്ച ഹിറ്റായ ചിത്രത്തിന്റെ പുതിയ പതിപ്പിനായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications











