»   » ശ്രിയയും തൃഷയുമല്ല; പൃഥ്വിയ്ക്ക് ചത്തീസ്‍ഗഡുകാരി

ശ്രിയയും തൃഷയുമല്ല; പൃഥ്വിയ്ക്ക് ചത്തീസ്‍ഗഡുകാരി

Posted By:
Subscribe to Filmibeat Malayalam
Yami Gautam
സംവിധായകന്‍ ദീപന്റെ പുതിയ ചിത്രമായ ഹീറോയില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ചത്തീഗഡുകാരിയായ യാമി ഗൗതം. യാമി തന്നെയാണ് ഹീറോയില്‍ പൃഥ്വിയുടെ നായികയാവുന്നകാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി തൃഷയെത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്, പിന്നീട് തൃഷയ്ക്ക് തിരക്കാണെന്നും ദീപന്‍ ശ്രീയയെ നായികയായി തീരുമാനിച്ചുവെന്നും വാര്‍ത്ത വന്നു. പിന്നീട് മലയാളിതാരം അമല പോള്‍ ചിത്രത്തില്‍ അഭിനയിക്കുമെന്നും കേട്ടു. എന്നാല്‍ താനാണ് പൃഥ്വിയുടെ നായികയായി അഭിനയിക്കുന്നതെന്ന് യാമി സ്ഥിരീകരിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.

ഒറ്റ ഷെഡ്യൂളില്‍ ചിത്രം തീര്‍ക്കാനാണ് ദീപന്റെ പദ്ധതി, അതിനാല്‍ത്തന്നെ കുറേദിവസങ്ങള്‍ ഒരുമിച്ച് ഒരു ചിത്രത്തിന് നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതുകൊണ്ടാണ് തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം പ്രൊജക്ടില്‍ നിന്നും പിന്‍മാറിയത്.

ഹിന്ദി സീരിയലുകളിലും മറ്റും അഭിനയിക്കുന്ന യാമി ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ ഒരു പുതുമുഖമല്ല. എന്നാല്‍ മലയാളികള്‍ക്ക് ഇവര്‍ പുതുമുഖം തന്നെയാണ്. വിനോദ് ഗുരുവായൂര്‍ തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ ശ്രീകാന്ത്, ബാല, തലൈവാസല്‍ വിജയ്, നെടുമുടി വേണു എന്നിവര്‍ അഭിനയിക്കുന്നുണ്ട്. പൃഥ്വിയുടെ നല്ല ചിത്രങ്ങളിലൊന്നായ പുതിയമുഖത്തിന്റെ സംവിധായകനാണ് ദീപന്‍. ഇവര്‍ രണ്ടുപേരും വീണ്ടുമൊന്നിക്കുമ്പോള്‍ നല്ലൊരു പൃഥ്വിച്ചിത്രം പിറക്കുമെന്ന പ്രതീക്ഷയിലാണ് പൃഥ്വിയുടെ ആരാധകര്‍.

English summary
Chathisgarh lass Yami Gautam has confirmed that she will be playing the lead role opposite Prithviraj in Deepan's upcoming movie, Hero,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam