പൂര്‍ണിമാ മോഹന്റെ അനുജത്തി സിനിമയില്‍
പൂര്‍ണിമാ മോഹന്റെ അനുജത്തി സിനിമയില്‍
ജൂണ്‍ 01, 2003
മോഹന്റെ കാമ്പസ് എന്ന ചിത്രത്തിലൂടെ പൂര്‍ണിമാ മോഹന്റെ അനുജത്തി പ്രിയാ മോഹന്‍ സിനിമയിലെത്തുന്നു.
പുതുമുഖങ്ങള്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന കാമ്പസില്‍ താര എന്ന കഥാപാത്രമായാണ് പ്രിയാ മോഹന്‍ അഭിനയിക്കുന്നത്. പുതുമുഖങ്ങളായ മധു വാര്യരും ഈവയുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍.
എറണാകുളം സെന്റ് തെരേസാസ് കോളജില്‍ രണ്ടാം വര്‍ഷം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാര്‍ഥിനിയായ പ്രിയക്ക് സിനിമാരംഗത്തെത്തുകയെന്നത് നേരത്തെയുള്ള ലക്ഷ്യമായിരുന്നു. അഭിനയം അല്ലെങ്കില്‍ നൃത്തം. അതായിരുന്നു പ്രിയയുടെ സ്വപ്നം. മൂന്നാം വയസ് മുതല്‍ നൃത്തം അഭ്യസിച്ചുതുടങ്ങിയ പ്രിയ മോഹിനിയാട്ടത്തില്‍ കേന്ദ്ര സ്കോളര്‍ഷിപ്പോടെ പഠനം നടത്തുന്നുണ്ട്.
സിനിമയില്‍ അഭിനയിക്കാനുള്ള അവസരം നേരത്തെ പ്രിയയെ തേടിയെത്തിയതാണ്. കാമ്പസിന്റെ നിര്‍മ്മാതാവ് രാജന്‍ തന്റെ മുന്‍ചിത്രമായ വയലന്‍സിലേക്ക് പ്രിയയെ നിര്‍ദേശിച്ചിരുന്നതാണ്. പക്ഷേ ചില കാരണങ്ങളാല്‍ പ്രിയക്ക് ആ ചിത്രത്തില്‍ അഭിനയിക്കാനായില്ല.


Click it and Unblock the Notifications