Just In
- 6 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 7 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 7 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 8 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ ധാരണ
സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ ധാരണ
ജൂണ്‍ 01, 2004
കൊച്ചി: സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ താരസംഘടനയായ അമ്മയും നിര്‍മാതാക്കളുടെ അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ഇതോടെ മൂന്ന് മാസമായി നിലനില്‍ക്കുന്ന സിനിമാ പ്രതിസന്ധിക്ക് വിരാമമാവുമെന്ന് ഉറപ്പായി.
അഞ്ച് ദിവസത്തിനകം ഫിലിം ചേംബറിന്റെ അച്ചടക്ക സമിതിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും യോഗം ചേര്‍ന്നതിന് ശേഷം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ചേംബറിന്റെ അച്ചടക്കസമിതി യോഗത്തിന് ശേഷമേ ധാരണ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്ന് അമ്മയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഭാരവാഹികള്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അമ്മയും ഫിലിം ചേംബറും തമ്മിലുള്ള അന്തിമചര്ച്ചയുമുണ്ടാകും.
അമ്മയും ചേംബറും തമ്മില്‍ കടുത്ത തര്‍ക്കമുണ്ടായിരുന്ന മൂന്ന് വ്യവസ്ഥകളിലാണ് ധാരണയായത്. ചേംബറിന്റെ അനുമതിയില്ലാതെ താരനിശയില്‍ പങ്കെടുക്കരുതെന്ന ചേംബറിന്റെ കരാറിലെ വ്യവസ്ഥ താരനിശയില്‍ പങ്കെടുക്കുന്നതിന് താരങ്ങള്‍ അമ്മയുടെ അനുമതി തേടണമെന്നും ഇക്കാര്യത്തില്‍ അമ്മ ചേംബറിന്റെ അനുമതി തേടണമെന്നും മാറ്റും.
എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ അന്തിമതീരുമാനം ചേംബറിന്റേതായിരിക്കുമെന്ന വ്യവസ്ഥയും മാറ്റും. പകരം ചേംബറും അമ്മയും ഉള്‍പ്പെട്ട ത്രിതലസംവിധാനം ഏര്‍പ്പെടുത്തും. ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ടാല്‍ അത് റിലീസ് ചെയ്യുംവരെ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കരുതെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തും. ഈ വ്യവസ്ഥ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയതിന് ശേഷം മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാമെന്ന് ആക്കിമാറ്റും.
അമ്മയെ പ്രതിനിധീകരിച്ച് മോഹന്‍ലാല്‍, നെടുമുടി വേണു, മമ്മൂട്ടി, ദിലീപ്, ഇന്നസെന്റ്, കുഞ്ചാക്കോ ബോബന്, ജഗദീഷ് എന്നിവരും പ്രൊഡ്യൂലസഴ്സ് അസോസിയേഷനെ പ്രതിനിഎീകരിച്ച് മുദ്ര ശശി, മിലന് ജലീല്‍, സാഗാ അപ്പച്ചന്, സാജന് വര്‍ഗീസ്, ഷോഗണ് രാജ, മാധവന്‍നായര്‍, ജോയ് തോമസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.