കാവേരി കൊച്ചുകുട്ടിയായ കഥ
കാവേരി കൊച്ചുകുട്ടിയായ കഥ
ജൂണ്‍ 1, 2005
രാജീവ് അഞ്ചലിന്റെ മെയ്ഡ് ഇന്‍ യുഎസ്എ എന്ന ചിത്രത്തില്‍ പുന്നെല്ലിന്‍ കതിരോലത്തുമ്പത്ത്... എന്നുതുടങ്ങുന്ന ഗാനരംഗത്തില്‍ കാവേരി എട്ടുവയസുകാരിയുടെ റോളില്‍ പ്രത്യക്ഷപ്പെടുന്നത് ഏവരിലും അത്ഭുതം സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ നായകനായ മാധവന്റെ കുട്ടിക്കാലം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഗാനരംഗത്തിലാണ് കാവേരി എട്ടുവയസുകാരിയായി പ്രത്യക്ഷപ്പെട്ടത്.
ഇത് കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ മറിമായമാണോയെന്ന് അത്ഭുതം കൂറിയ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി രാജീവ് അഞ്ചല്‍ കാവേരി കുട്ടിയായ കഥ വിവരിച്ചു. ഇത് മോര്‍ഫിംഗിന്റെ അത്ഭുതവിദ്യയൊന്നുമല്ലെന്നും കാവേരി തന്നെയാണ് ആ ഗാനരംഗത്തില്‍ അഭിനയിച്ചതെന്നും രാജീവ് അഞ്ചല്‍ പറഞ്ഞു.
കാവേരിയുടെ ആദ്യചിത്രം രാഞ്ചീവ് അഞ്ചല്‍ 18 വര്‍ഷം മുമ്പ് സംവിധാനം ചെയ്ത അമ്മാനംകിളിയാണത്രെ. ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരം ചിത്രാഞ്ജലിയില്‍ സൂക്ഷിച്ചിരുന്ന ഈ ചിത്രത്തിന്റെ നെഗറ്റീവ് ഉപയോഗിച്ചാണ് മെയ്ഡ് ഇന്‍ യുഎസ്എയിലെ ഗാനരംഗം ഒരുക്കിയത്. എട്ടുവയസുകാരിയായ കാവേരി അഭിനയിച്ച ചില ഭാഗങ്ങള്‍ ഗാനരംഗങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു.


Click it and Unblock the Notifications