ഹൊറര്‍ ചിത്രവുമായി ജോര്‍ജ് കിത്തു
ഹൊറര്‍ ചിത്രവുമായി ജോര്‍ജ് കിത്തു
ജൂണ്‍ 1, 2006
ഒരു ഇടവേളക്കു ശേഷം ജോര്‍ജ് കിത്തു വീണ്ടും ഹൊറര്‍ ചിത്രവുമായെത്തുന്നു. ഇന്ദ്രിയം എന്ന ഹൊറര്‍ ചിത്രം സംവിധാനം ചെയ്ത ജോര്‍ജ് കിത്തു സൂര്യകിരീടം എന്ന ചിത്രവും ഉദ്വേഗവും ഭീതിയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരുക്കുന്നത്.
ഇന്ദ്രജിത്ത്, ഷമ്മി തിലകന്‍, വിജയ് മേനോന്‍ നിത്യാദാസ് തുടങ്ങിയവരാണ് സൂര്യകിരിടത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമ്യ നമ്പീശന്‍, സാന്ദ്ര, നീതു, അശ്വതി, നിഷാന്ത് സാഗര്‍, മാമുക്കോയ, സുബൈര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ വീട് വാടകയ്ക്കെടുത്ത് താമസിക്കാനെത്തുന്ന നാല് പെണ്‍കുട്ടികളില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. ഈ പെണ്‍കുട്ടികള്‍ അസാധാരണമായ ചില അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. മാളികക്കല്‍ വീട് എന്നറിയപ്പെടുന്ന ആ വീട്ടില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായ ജയകൃഷ്ണനും ഊര്‍മിളയും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ആത്മാക്കള്‍ ഒരു പൂച്ചയിലേക്ക് പ്രവേശിക്കുന്നതോടെ ആത്മാക്കളുടെ പ്രതികാരം ആരംഭിക്കുകയായിരുന്നു. ആ വീട്ടിലെ അസാധാരണമായ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഡോ. ഗൗതം അവിടെയെത്തുന്നു.
രചന ദീപു കരുളായ്, സുധാംശുവിന്റെ ഗാനങ്ങള്‍ക്ക് റഹ്മാന്‍ ഈണം പകരുന്നു. ഛായാഗ്രഹണം ശങ്കര്‍.


Click it and Unblock the Notifications