മോഹന്‍ലാലിന് മൂന്നാമത്തെ സൂപ്പര്‍ഹിറ്റ്

By Staff

മോഹന്‍ലാലിന് മൂന്നാമത്തെ സൂപ്പര്‍ഹിറ്റ്
ജൂണ്‍ 1, 2006

കുടുംബ പ്രേക്ഷകരുടെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട നായകനെന്ന പേര് നിലനിര്‍ത്തിക്കൊണ്ട് മോഹന്‍ലാലിന് തുടര്‍ച്ചായി മൂന്നാമത്തെ സൂപ്പര്‍ഹിറ്റ്. വൈകിയെത്തുന്ന ചിത്രങ്ങള്‍ ബോക്സോഫീസില്‍ പരാജയപ്പെടുന്ന പതിവ് തെറ്റിച്ച് വടക്കുംനാഥന്‍ പ്രേക്ഷകരുെട പ്രിയചിത്രമായി തീര്‍ന്നിരിക്കുകയാണ്.

തന്മാത്രക്കും രസതനത്രത്തിനും ശേഷം മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ സൂപ്പര്‍ഹിറ്റാണിത്. മൂന്ന് ചിത്രത്തിലും മോഹന്‍ലാല്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്.

തന്മാത്രയില്‍ അല്‍ഷിമേഴ്സ് രോഗത്തിനടിപ്പെടുന്ന ഒരു സാധാരണ കുടുംബനാഥന്റെ ദുരിതാവസ്ഥ അതിസൂക്ഷ്മമായ ഭാവപ്രകടനത്തിലൂടെ അവതരിപ്പിച്ച് വിമര്‍ശകരുടെയും പ്രേക്ഷകരുടെയും കൈയടി ഒരു പോലെ നേടിയ തന്മാത്രയുടെ വിജയത്തോടെയാണ് മോഹന്‍ലാല്‍ ഈ വര്‍ഷം നേടിയത്. പിന്നീട് അഭിനയിച്ച രസതന്ത്രം വന്‍വിജയം നേടി. അതിനു പിന്നാലെ ഇപ്പോള്‍ വടക്കുംനാഥനും സൂപ്പര്‍ വിജയത്തിലേക്ക് നീങ്ങുകയാണ്.

മോഹന്‍ലാലിന്റെ ഭരത പിഷാരടി എന്ന കഥാപാത്രം മോഹന്‍ലാല്‍ ആരാധകരെയും കുടുംബ പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്ന വേഷമാണ്. മോഹന്‍ലാലിന്റെ സംഭാഷണങ്ങളും ചിത്രത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളും പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ ഒരു സിനിമയായി വടക്കുംനാഥനെ മാറ്റിയിട്ടുണ്ട്.

ഗിരീഷ് പുത്തഞ്ചേരിയുടെ തിരക്കഥയാണ് ചിത്രത്തിന് ഭദ്രതയേകുന്നത്. ഭ്രാന്തിന്റെ പല മുഖങ്ങളിലൂടെ കടന്നുപോകുന്ന ഭരത പിഷാരടിയെ ഗംഭീരമായി അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞു.

ഏറെ ആശങ്കകളോടെ തിയേറ്ററുകളിലെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്. ഒരു വിജയം കഴിഞ്ഞാല്‍ ഒരു ചിത്രം പരാജയപ്പെടുമെന്ന കുറച്ചു കാലമായുള്ള പതിവ് തെറ്റിക്കാനും മോഹന്‍ലാലിന് ഈ ചിത്രത്തിലൂടെ കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X