മമ്മൂട്ടി ചെയര്‍മാനായി സിനിമാ ഐക്യവേദി
മമ്മൂട്ടി ചെയര്‍മാനായി സിനിമാ ഐക്യവേദി
ജൂണ്‍ 02, 2001
തൃശൂര്‍: മലയാള സിനിമാരംഗത്തുള്ള എല്ലാ സംഘടനകളെയും ഉള്‍പ്പെടുത്തി ഒരു ഐക്യവേദിക്ക സിനിമാപ്രവര്‍ത്തകര്‍ രൂപംകൊടുത്തു. മമ്മൂട്ടിയെ സംഘടനയുടെ ചെയര്‍മാനായും ഡോ. രാമദാസ് ചേലൂരിനെ കണ്‍വീനറായും തിരഞ്ഞെടുത്തു.
അമ്മ, മാക്ട, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് പുതിയ സംഘടനയില്‍ ഉള്‍പ്പെടുന്നത്. ജോയിന്റ് കൗണ്‍സില്‍ ഓഫ് മലയാളം ഫിലിം ഇന്‍ഡസ്ട്രി എന്നാണ് പുതിയ സംഘടനയുടെ പേര്. അമ്മയും മാക്ടയും ഒഴിച്ചുള്ള സംഘടനകള്‍ ചേര്‍ന്ന് നേരത്തെത്തന്നെ ഒരു ജോയിന്റ് കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. ഈ ജോയിന്റ് കൗണ്‍സില്‍ വിപുലീകരിക്കുകയാണ് ഇപ്പോള്‍ ചെയ്തത്.
ഫാസില്‍, ജോയ് തോമസ്, ജി. ജയകുമാര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരും, വി.ഇ. ജോര്‍ജ് (സാഗ അപ്പച്ചന്‍) ട്രഷററും ആണ്. ജോയിന്റ് കണ്‍വീനര്‍മാരായി എസ്.എസ്.ടി. സുബ്രഹ്മണ്യന്‍, ബോബി, അസീസ് എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്. മോഹന്‍ലാല്‍, ഇന്നസെന്റ്, ജോഷി എന്നിവര്‍ ഉള്‍പ്പെട്ട 23 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും സംഘടനയ്ക്കുണ്ട്.


Click it and Unblock the Notifications