»   » പൃഥ്വിയ്ക്കും മീരയ്ക്കുമെതിരെ നടപടി?

പൃഥ്വിയ്ക്കും മീരയ്ക്കുമെതിരെ നടപടി?

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിയ്ക്കും മീരയ്ക്കുമെതിരെ നടപടി?
ജൂണ്‍ 02, 2004

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ യുടെ നിര്‍ദ്ദേശം ലംഘിച്ച് അഭിനയിയ്ക്കാന്‍ തയ്യാറായ താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിയ്ക്കാന്‍ സംഘടന ആലോചിയ്ക്കുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ സംഘടനയ്ക്ക് ഉള്ളില്‍ തന്നെ രണ്ട് അഭിപ്രായമാണ്. അതുകൊണ്ട് ഇതിനെക്കുറിച്ച് ഔദ്യോഗികമായി ആരും ഒന്നും ഇപ്പോള്‍ പുറത്ത് പറയുന്നില്ല. എന്നാല്‍ എന്തെങ്കിലും നടപടി ഉണ്ടെങ്കില്‍ തന്നെ അത് അമ്മ - ചേമ്പര്‍ പ്രശ്നം ഒത്തു തീര്‍ന്നതിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളു.

തര്‍ക്കത്തിനിടെ അമ്മ യുടെ വിലക്കു ലംഘിച്ച തിലകനും പൃഥിരാജ് മീരാജാസ്മിന്‍, തുടങ്ങിയ ഒമ്പതു താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിവേണമെന്നാണ് അമ്മ യിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.

മേയ് 31 തിങ്കളാഴ്ച വൈകീട്ടു നടന്ന നിര്‍വാഹകസമിതി യോഗത്തിലാണ് ഈ അഭിനേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നത്. തിലകന്‍, പൃഥ്വിരാജ്, മീരാജാസ്മിന്‍ എന്നിവര്‍ക്ക് പുറമെ ലാലു അലക്സ്, സുരേഷ്കൃഷ്ണ, ബാബുരാജ്, കവിയൂര്‍ രേണുക, ക്യാപ്ടന്‍ രാജു, ഭീമന്‍ രഘു തുടങ്ങിയവര്‍ക്കും നോട്ടീസ് നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നു.

പൃഥിരാജ്, വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിടുകയും പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. തിലകനും ലാലുഅലക്സും സുരേഷ് കൃഷ്ണയും അമ്മയ്ക്കെതിരെ പ്രസ്താവന നടത്തി. പത്രത്തില്‍ വന്ന അഭിമുഖത്തിന്റെ പേരിലാണ് മീരാജാസ്മിനും മറ്റും നോട്ടീസ് നല്‍കാന്‍ ആലോചിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X