»   » ശ്രീനിവാസന്‍ ഗള്‍ഫ് മലയാളി

ശ്രീനിവാസന്‍ ഗള്‍ഫ് മലയാളി

Posted By:
Subscribe to Filmibeat Malayalam

ശ്രീനിവാസന്‍ ഗള്‍ഫ് മലയാളി
ജൂണ്‍ 02, 2004

നീണ്ട ഇടവേളക്ക് ശേഷം ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന ഒരു ചിത്രം ഒരുങ്ങുന്നു.

വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ നായകനാവുന്നത്. ഒരു ഗള്‍ഫ് മലയാളിയായാണ് ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

പൂര്‍ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ വച്ചായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്. വരവേല്പ്, അയാള്‍ കഥയെഴുതുകയാണ് തുടങ്ങിയ ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ചിത്രങ്ങളില്‍ ഗള്‍ഫ് മലയാളികളായ കഥാപാത്രങ്ങള്‍ നായകന്‍മാരാവുന്നുണ്ടെങ്കിലും ശ്രീനി ഗള്‍ഫ് മലയാളിയായി അഭിനയിക്കുന്നത് ആദ്യമായാണ്. ശ്രീനി നായകനാവുന്ന പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല.

പുരനരധിവാസം, മുല്ലവള്ളിയും തേന്മാവും, ഹിന്ദിയും ഇംഗ്ലീഷിലുമായി ഒരുക്കിയ ഫ്രീക്കി ചക്ര എന്നീ ചിത്രങ്ങളുടെ സംവിധായകനായ വി. കെ. പ്രകാശിന് മറ്റൊരു ചിത്രം കൂടി ഒരുക്കാന്‍ പദ്ധതിയുണ്ട്. പൃഥ്വിരാജ് നായകനാവുന്ന ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ശ്രീനി അഭിനയിക്കുന്ന ചിത്രത്തിന്റെ ജോലികളിലേക്ക് വി. കെ. പ്രകാശ് കടക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X