സത്യന്‍-മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ട് വീണ്ടും

By Staff

സത്യന്‍-മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ട് വീണ്ടും
ജൂണ്‍ 03, 2001

മലയാള സിനിമയില്‍ ഏറെ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ളസത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍, ശ്രീനിവാസന്‍ കൂട്ടുകെട്ട് വീണ്ടും എത്തുന്നു. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ കരുണാകരന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇവര്‍ ഒരിക്കല്‍ക്കൂടി ഒന്നിക്കുന്നത്.

നാടോടിക്കാറ്റ്, പട്ടണപ്രവേശം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ ഒരു ട്രെന്‍ഡിന് തുടക്കമിട്ട കൂട്ടുകെട്ടാണ് ഇത്. ജനപ്രിയ സിനിമയുടെ വക്താക്കളായ സത്യനും ശ്രീനിവാസനും മോഹന്‍ലാലിന് വേണ്ടി സിനിമയെടുക്കുമ്പോള്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന സാധാരണക്കാരനായ ഒരു കഥാപാത്രത്തെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.

ചിത്രത്തിന്റെ പ്രമേയത്തക്കുെറിച്ച് തീരുമാനമൊന്നുമായിട്ടില്ല. ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന സത്യന്‍-ശ്രീനിവാസന്‍ ചിത്രത്തിന്റെ പണി പൂര്‍ത്തിയായിട്ടേ മോഹന്‍ലാല്‍ ചിത്രം തുടങ്ങുകയുള്ളൂ. ഇത് മിക്കവാറും ഒക്ടോബറിലായിരിക്കും. കുഞ്ചാക്കോ ബോബനും സംയുക്താവര്‍മ്മയുമാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X