സുരേഷ് ഗോപിക്ക് ചിത്രങ്ങള്‍
സുരേഷ് ഗോപിക്ക് ചിത്രങ്ങള്‍
ജൂണ്‍ 03, 2003
കഴിഞ്ഞ വര്‍ഷം ഒരൊറ്റ സിനിമ പോലുമില്ലാതിരുന്ന സുരേഷ് ഗോപി തിരിച്ചുവരവ് നടത്തുന്നു. വിജയിക്കുന്ന സിനിമകളുടെ എണ്ണം കൂടിയപ്പോള്‍ മലയാളത്തില്‍ സിനിമാ സംരംഭങ്ങളും കൂടിയത് സുരേഷ് ഗോപിക്കും അനുഗ്രഹമാവുന്നു.
ജോമോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാവുന്ന സുരേഷ് ഗോപി പഴയ ഡയലോഗ് പറപ്പിക്കുന്ന കഥാപാത്രങ്ങളിലേക്ക് തിരിച്ചുപോവാനുള്ള ശ്രമത്തിലാണ്. ടി. ദാമോദരന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ഉശിരന്‍ ഡയേലോഗുകള്‍ പ്രതീക്ഷിക്കാം.
നേരത്തെ മഹാത്മഎന്ന സുരേഷ് ഗോപി ചിത്രത്ത്ിന് ടി. ദാമോദരന്‍ തിരക്കഥയെഴുതിയിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് മഹാത്മ.
ബോളിവുഡ് നടി ശില്പാഷെട്ടി നായികയാവുന്നു എന്ന സവിശേഷത ജോമോന്‍ ചിത്രത്തിനുണ്ട്. ശില്പാഷെട്ടി ആദ്യമായാണ് മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ബലിക്കളമാണ് സുരേഷ് ഗോപിയുടെ മറ്റൊരു ചിത്രം. ഇ.വി.ശ്രീധരന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നന്ദിനിയാണ് ചിത്രത്തിലെ നായിക. ജഗതി ശ്രീകുമാര്‍, ജനാര്‍ദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications