അമ്മ പ്രതികാര നടപടി സ്വീകരിയ്ക്കില്ല

By Staff

അമ്മ പ്രതികാര നടപടി സ്വീകരിയ്ക്കില്ല
ജൂണ്‍ 03, 2004

കൊച്ചി: താര സംഘടനയായ അമ്മ യുടെ വിലക്ക് ലംഘിച്ച താരങ്ങള്‍ക്കെതിരെ നടപടികള്‍ ഒന്നും വേണ്ടെന്ന അഭിപ്രായത്തിനാണ് ഇപ്പോള്‍ സംഘടനയില്‍ മൂന്‍തൂക്കം.

ഇത്തരത്തില്‍ ഒരു നടപടി സ്വീകരിയ്ക്കുന്നത് ചേമ്പറുമായി കരാര്‍ ഉണ്ടാക്കുന്നതിന് വിഘാതമാവുമെന്നാണ് കരുതുന്നത്. നടപടി സ്വീകരിയ്ക്കുന്നതില്‍ ചേമ്പര്‍ പ്രതിഷേധം അമ്മയെ അറിയിയ്ക്കുകയും ചെയ്തു. നടപടിയുമായി മുന്നോട്ട് പോയാല്‍ അമ്മ യും ചേമ്പറും സംയുക്തമായി ജുണ്‍ മൂന്ന് വ്യാഴാഴ്ച നടത്താന്‍ ഉദ്ദേശിയ്ക്കുന്ന ധാരണസംബന്ധിച്ച സംയുക്ത പ്രസ്താവന ഉപേക്ഷിയ്ക്കേണ്ടിവരുമെന്നും ചേമ്പര്‍ മുന്നറിയിപ്പു നല്‍കി.

പ്രതിസന്ധി പരിഹരിക്കുന്നതിന് അമ്മയുമായി ചര്‍ച്ച നടത്തിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇത്തരത്തില്‍ നടപടികളുണ്ടാവരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിലക്കുലംഘിച്ച പൃഥിരാജ്, തിലകന്‍, ലാലു അലക്സ് തുടങ്ങിയവര്‍ക്കെതിരെ വിശദീകരണ നോട്ടീസ് നല്‍കണമെന്ന് തിങ്കളാഴ്ച അമ്മ യുടെ നിര്‍വാഹക സമിതിയില്‍ ചിലര്‍ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് അഭിനയരംഗത്തേയോ സിനിമാരംഗത്തേയോ ആര്‍ക്കുമെതിരെ പ്രതികാരതുല്യമായ ഒരു നടപടിയും ഉണ്ടാവില്ലെന്ന് അമ്മയുടെ ഭാരവാഹികള്‍ ഉറപ്പുനല്‍കിയിരിക്കുകയാണ്. പ്രതിസന്ധി തീര്‍ക്കുന്നതിനു തന്നെയാണ് പ്രാധാന്യം കൊടുക്കുക. സിനിമ ജീവിതോപാധിയായി കണക്കാക്കുന്ന ഏവരുടെയും താല്‍പര്യത്തിന് അമ്മ മുഖ്യപരിഗണന നല്‍കുകയും ചെയ്യും- അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X