ചാര്‍മിള വീണ്ടുമെത്തുന്നു

By Staff

ചാര്‍മിള വീണ്ടുമെത്തുന്നു
ജൂണ്‍ 3, 2005

ഒരു ഇടവേളക്കു ശേഷം ചാര്‍മിള വീണ്ടും മലയാളത്തില്‍ സജീവമാവാനൊരുങ്ങുന്നു. ചാര്‍മിള നായികയായി വേഷമിടുന്ന പുതിയ മലയാള ചിത്രമാണ് കാരണം.

സിബി മലയിലിന്റെ ധനം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ചാര്‍മിള അങ്കിള്‍ ബണ്‍ കേളി തുടങ്ങിയ ഏതാനും മലയാള ചിത്രങ്ങളില്‍ നായികയായിട്ടുണ്ട്. ബാബു ആന്റണിയുമായുള്ള പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് ആത്മഹത്യാശ്രം നടത്തിയ ചാര്‍മിള ഇടക്കാലത്ത് സിനിമില്‍ നിന്ന് വിട്ടുനിന്നിരുന്നു. നിഷാന്ത് സാഗര്‍ നായകനായ കാക്കിനക്ഷത്രം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയ ചാര്‍മിള തന്റെ രണ്ടാം വരവില്‍ അഭിനയിക്കുന്ന അടുത്ത ചിത്രമാണ് കാരണം.

ഇക്ബാല്‍ജി സംവിധാനം ചെയ്യുന്ന കാരണത്തില്‍ കന്നഡ നടന്‍ മണികണ്ഠയാണ് നായകനാകുന്നത്. പണവും പ്രതാപവുമുള്ള ചന്ദ്രോത്ത് തറവാട്ടിലെ കാര്‍ത്തിക തമ്പുരാട്ടിയുടെ മകനായ ദേവ ആലംബമറ്റ ജീവിതം നയിക്കേണ്ടി വരുന്ന ദുരവസ്ഥയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

കുമരകം രഘുനാഥ്, നാരായണന്‍കുട്ടി, സാലു കൂറ്റനാട്, കെ. ഇ. എസ്. ബ്രഹ്മകുളം, ബിന്ദു പണിക്കര്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സാഖ് ഫിലിംസ് ഗ്രൂപ്പിന്റെ ബാനറില്‍ പി. എ. റസാക്ക് നിര്‍മിക്കുന്ന ചിത്രമാണ് കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X