twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മന്ത്രി രാക്ഷസരാമന്റെ സെറ്റില്‍; പരാതിയുടെ പെരുമഴ

    By Staff
    |

    മന്ത്രി രാക്ഷസരാമന്റെ സെറ്റില്‍; പരാതിയുടെ പെരുമഴ
    ജൂണ്‍ 04, 2001

    കൊച്ചി: വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രം രാക്ഷസരാമന്റെ സെറ്റില്‍ മന്ത്രി എം.എം. ഹസന്‍ എത്തിയപ്പോള്‍ പരാതിയുടെ പെരുമഴ. കെഎസ്എഫ്ഡിസി-പബ്ലിക് റിലേഷന്‍സ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി തന്റെ ഭാര്യവീട്ടിലെ സന്ദര്‍ശനത്തിനിടയിലാണ് സെറ്റിലെത്തിയത്.

    മകള്‍ നിഷ, സഹോദരപുത്രി ജെസീമ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. മന്ത്രി വരുമ്പോള്‍ മമ്മൂട്ടി പൊലീസ് വേഷത്തിലായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം മന്ത്രിയെ സ്വീകരിച്ചു. സിനിമാസംഘടനകളുടെ ഐക്യവേദിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടി കിട്ടിയ സമയം സിനിമാപ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മന്ത്രിയെ അറിയിക്കാന്‍ ഉപയോഗിച്ചു.

    സിനിമയെ വ്യവസായമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനസര്‍ക്കാര്‍ അതിന് തയ്യാറായിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അശ്ലീലചിത്രങ്ങളുടെ പ്രദര്‍ശനം തടയാന്‍ സെന്‍സര്‍ബോര്‍ഡുമായി ആലോചിച്ച് തിയേറ്ററുകളിലേക്ക് സ്ക്വാഡുകളെ വിടണമെന്നും മമ്മൂട്ടി നിര്‍ദ്ദേശം വച്ചു.

    പിന്നീടെത്തിയ സംവിധായകന്‍ വിനയനും നിര്‍മ്മാതാവ് സര്‍ഗം കബീറിനുമെല്ലാം പരാതികള്‍ തന്നെയായിരുന്നു പ്രധാനമായും പറയാനുണ്ടായിരുന്നത്. സര്‍ക്കാരിന്റെ അവഗണന, അശ്ലീലചിത്രങ്ങളുടെ ബാഹുല്ല്യം എന്നിവയൊക്കെ സംസാരവിഷയമായി.

    ചലച്ചിത്രരംഗത്തെ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് ചലച്ചിത്രപ്രവര്‍ത്തകരുടെ അഭിപ്രായവും ആരായുമെന്ന് മന്ത്രി ഉറപ്പു നല്‍കി. എല്ലാ ചലച്ചിത്രസംഘടനകളെയും ഉള്‍പ്പെടുത്തി സിനിമാരംഗം നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

    സിനിമയെ വ്യവസായമാക്കുന്ന കാര്യവും ചര്‍ച്ച ചെയ്യും. കെഎസ്എഫ്ഡിസി ചലച്ചിത്രം നിര്‍മ്മിക്കുന്നത് ശരിയായ കീഴ്വഴക്കമാണോ എന്നും പരിശോധിക്കും. കുറഞ്ഞ ചെലവില്‍ നല്ല സിനിമകള്‍ ഉണ്ടാക്കുകയും അവ കാണാന്‍ അവസരം നല്‍കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

    അല്പം വൈകി, രാക്ഷസരാമനില്‍ മന്ത്രിയായി അഭിനയിക്കുന്ന രാജന്‍ പി. ദേവും എത്തി. യഥാര്‍ത്ഥ മന്ത്രിയെയും അഭിനവമന്ത്രിയെയും ഒരുമിച്ചു കാണാന്‍ കഴിഞ്ഞപ്പോള്‍ കാണികള്‍ക്ക് ഹരം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X