മോനേ ശങ്കരാ......

By Staff

മോനേ ശങ്കരാ......
ജൂണ്‍ 04, 2002

ഒന്നു പോ മോനേ ദിനേശാ..... മോഹന്‍ലാലിന്റെ ചുണ്ടില്‍ നിന്ന് ഈ വാക്കുകള്‍ വീഴുമ്പോള്‍ തിയേറ്ററില്‍ ആരാധകരുടെ നിലക്കാത്ത കൈയടി. നരസിംഹത്തിലെ ഇന്ദുചൂഡനെ കണ്ടിറങ്ങുന്നവരുടെ ചുണ്ടുകളിലും പ്രത്യേക സ്റൈലില്‍ ലാല്‍ പറയുന്ന ഈ വാക്കുകളുണ്ടായിരുന്നു. പിന്നെ നരസിംഹം കാണാത്തവര്‍ പോലും ഒരു രസത്തിന് മോനേ ദിനേശാ എന്ന് പറഞ്ഞുതുടങ്ങി. കേരളക്കരയിലാകെ ഒരു മോനേ ദിനേശാ തരംഗം.

രാവണപ്രഭുവിലുമുണ്ട് -പ്രേക്ഷകന്റെ ചുണ്ടിലേക്ക് തട്ടിയിട്ടുകൊടുത്ത ഇതു പോലൊരു പ്രയോഗം. സവാരിഗിരിഗിരി..... ഊക്കന്‍ ഡയലോഗുകള്‍ പറഞ്ഞ് ആരാധകരെ കോരിത്തരിപ്പിക്കുകയും പ്രത്യേക മാനറിസങ്ങളിലൂടെ സിനിമ മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന മോഹന്‍ലാലിന്റെ അവതാര വേഷങ്ങള്‍ക്ക് ഇങ്ങനെയെന്തെങ്കിലുമൊരു പ്രയോഗം മേമ്പൊടിയായി വേണമെന്നായിട്ടുണ്ട്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ മോഹന്‍ലാല്‍ ചിത്രമായ താണ്ഡവത്തിലുമുണ്ട് ഇത്തരമൊരു പ്രയോഗം. മോനേ ശങ്കരാ എന്ന് മോഹന്‍ലാല്‍ പ്രത്യേക താളത്തില്‍ പറയുമ്പോള്‍ തിയേറ്ററില്‍ താരാരാധനയുടെ പൂമാലകള്‍ ഉയരുക തന്നെ ചെയ്യും.

ലാല്‍ കഥാപാത്രത്തിന് ഒരു പ്രത്യേക സ്റൈല്‍ വരുത്താന്‍ മോഹന്‍ലാല്‍ തന്നെയാണ് ഈ പ്രയോഗം നിര്‍ദേശിച്ചത്. സംവിധായകന് ആ പ്രയോഗം നന്നായങ്ങ് ബോധിക്കുകയും ചെയ്തു.

കാശിനാഥന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രാഷ്ട്രീയവും കൃഷിയും സാമൂഹിക പ്രശ്നങ്ങളുമൊക്കെ ഈ ചിത്രത്തില്‍ വിഷയമാവുന്നുണ്ട്. കറുത്ത ഷര്‍ട്ടും കൈയില്‍ മന്ത്രസിദ്ധിയുള്ള നൂലുകളും കഴുത്തില്‍ രുദ്രാക്ഷവുമായി പ്രത്യേക മാനറിസങ്ങളോടെയാണ് അതിമാനുഷനായ കാശിനാഥനെ ഷാജി കൈലാസ് ഒരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X