»   » സിനിമാ പ്രതിസന്ധി തീര്‍ന്നു

സിനിമാ പ്രതിസന്ധി തീര്‍ന്നു

Subscribe to Filmibeat Malayalam

സിനിമാ പ്രതിസന്ധി തീര്‍ന്നു
ജൂണ്‍ 04, 2004

കൊച്ചി: താരസംഘടനയായ അമ്മയും ഫിലിം ചേംബറും സംയുക്തപ്രസ്താവന നടത്തിയതോടെ മൂന്ന് മാസമായി നിലനില്‍ക്കുന്ന സിനിമാപ്രതിസന്ധിക്ക് വിരാമമായി.

ഫിലിം ചേംബര്‍ തയ്യാറാക്കിയ 21 വ്യവസ്ഥകളോടെയുള്ള കരാര്‍ ഇരുസംഘടനകളും ഭേദഗതികളോടെ അംഗീകരിച്ചതായി അമ്മയുടെയും ചേംബറിന്റെയും ഭാരവാഹികള്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വ്യാഴാഴ്ച പ്രശ്നം വീണ്ടും വഷളാവുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഇരുവിഭാഗത്തെയും പ്രതിനിധികള്‍ വിവിധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒത്തുതീര്‍പ്പ് ധാരണയിലെത്തുകയായിരുന്നു. അമ്മയ്ക്കെതിരെ പ്രസ്താവന നടത്തിയ പൃഥ്വിരാജ്, തിലകന്‍, ലാലു അലക്സ് തുടങ്ങിയവര്‍ക്കെതിരെ അമ്മ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിന്റെ പേരില്‍ ഫിലിം ചേംബര്‍ പ്രശ്നപരിഹാരമില്ലെന്ന നിലപാടില്‍ എത്തിയതാണ് പ്രശ്നങ്ങള്‍ വഷളാവാന്‍ കാരണം. എന്നാല്‍ ഈ താരങ്ങള്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാവില്ലെന്നും നോട്ടീസ് അയച്ചത് സംഘടനാപരമായ അച്ചടക്കത്തിന്റെ പേരിലാണെന്നും അമ്മ ഭാരവാഹികള്‍ വ്യക്തമാക്കിയതോടെ പ്രശ്നപരിഹാരത്തിന് വീണ്ടും മാര്‍ഗം തെളിഞ്ഞു.

ഇന്നസെന്റും സിയാദ് കോക്കറും ഒപ്പുവച്ച പ്രസ്താവനയുടെ കോപ്പി മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു.

ചേംബറിന്റെ കരാര്‍ 17, 21 വ്യവസ്ഥകളില്‍ ഭേദഗതിയോടെയാണ് അംഗീകരിച്ചത്. ഭേദഗതി അനുസരിച്ച് താരങ്ങള്‍ താരനിശ നടത്തുന്നതിന് മുമ്പ് അമ്മ മുഖേന ചേംബറിനെ അറിയിച്ചിരിക്കണം. നേരത്തെ നേരിട്ട് ചേംബറില്‍ നിന്ന് അനുമതി തേടണമെന്നായിരുന്നു വ്യവസ്ഥ.

തര്‍ക്കങ്ങളില്‍ അമ്മയും ചേംബറും മാക്ടയും ഉള്‍പ്പെട്ട ഒരു ത്രിതല സംവിധാനമായിരിക്കും തീരുമാനം കല്പിക്കുന്നത് എന്നാണ് പുതിയ വ്യവസ്ഥ. നേരത്തെ ഇത് ചേംബറാണ് തര്‍ക്കങ്ങളില്‍ തീരുമാനം കല്പിക്കുക എന്നായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos