ജയറാമിനും മീരയ്ക്കും ഫിലിംഫേര്‍ അവാര്‍ഡ്
ജയറാമിനും മീരയ്ക്കും ഫിലിംഫേര്‍ അവാര്‍ഡ്
ജൂണ്‍ 04, 2004
ചെന്നൈ: 2003ലെ മികച്ച നടനും നടിക്കുമുള്ള ഫിലിംഫേര്‍ അവാര്‍ഡുകള്‍ ജയറാമിനും മീരാജാസ്മിനും.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെയ്ക്കാണ് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്. സത്യന്‍ അന്തിക്കാട് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടി.
മനസിനക്കരെയിലെ അഭിനയത്തിനാണ് ജയറാം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. കസ്തൂരിമാനിലെ അഭിനയമാണ് മീരാ ജാസ്മിന് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്.
മനസിനക്കരെയ്ക്ക് സംഗീതം പകര്‍ന്ന ഇളയരാജയാണ് മികച്ച സംഗീത സംവിധായകന്‍. ജീവിതകാലത്തെ സമഗ്രസംഭാവനകള്‍ക്കുള്ള അവാര്‍ഡ് വിജയശാന്തിക്കും യേശുദാസിനും ലഭിച്ചു. ജൂണ്‍ 12ന് അവാര്‍ഡ് വിതരണ ചടങ്ങ് നടക്കും.
പിതാമഹന്‍ ആണ് മികച്ച തമിഴ് ചിത്രം. മികച്ച നടനുള്ള അവാര്‍ഡ് വിക്രമിനും മികച്ച നടിക്കുള്ള അവാര്‍ഡ് ലൈലക്കുമാണ്. മികച്ച സംവിധായകന്‍ ബാല.


Click it and Unblock the Notifications