twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആന്റണി ക്വിന്‍ അന്തരിച്ചു

    By Staff
    |

    ആന്റണി ക്വിന്‍ അന്തരിച്ചു
    ജൂണ്‍ 05, 2001

    ബോസ്റണ്‍: ലോകപ്രശസ്ത ചലച്ചിത്രതാരം ആന്റണി ക്വിന്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബോസ്റണിലെ ഒരു ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് 86 വയസായിരുന്നു.

    രണ്ടു തവണ ഓസ്കാര്‍ അവാര്‍ഡ് നേടിയ ആന്റണി ക്വിന്‍ ഹോളിവുഡ് ചിത്രങ്ങളിലൂടെയും യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ ഭാഷകളിലെയും ചിത്രങ്ങളിലൂടെയുമാണ് പ്രേക്ഷക മനസില്‍ ചിരപ്രതിഷ്ഠ നേടിയത്. സോര്‍ബ ദ ഗ്രീക്ക്, ലാസ്ട്രാഡ, ലസ്റ് ഫോര്‍ ലൈഫ്, ലോറന്‍സ് ഒഫ് അറേബ്യ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങള്‍.

    1915 ഏപ്രില്‍ 21ന് മെക്സിക്കോയിലെ ചിഹുവാഹയില്‍ ആണ് ക്വിന്‍ ജനിച്ചത്. ദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ വളര്‍ന്ന ക്വിന്നിന്റെ ബാല്യം യാതാനാഭരിതമായിരുന്നു.

    1936ല്‍ പരോള്‍ എന്ന ചിത്രത്തിലാണ് ക്വിന്‍ ആദ്യമായി അഭിനയിച്ചത്.ി ലോകത്തിലെ മികച്ച ചില ക്ലാസിക് ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ക്വിന്‍ കഥാപാത്രങ്ങളെ തന്നിലേക്ക് ആവാഹിക്കുന്ന അസാധാരണമായ അഭിനയശൈലിയാണ് പുലര്‍ത്തിയിരുന്നത്.

    ചില ചിത്രങ്ങളിലെ കഥാപാത്രങ്ങളെ പൂര്‍ണമായും അവതരിപ്പിച്ചുകഴിഞ്ഞാല്‍ ആ കഥാപാത്രത്തിന്റെ പിടിയില്‍ നിന്ന് മുക്തി നേടാന്‍ ദിവസങ്ങളോളം ഒറ്റപ്പെട്ട ഏകാന്തജീവിതം നയിക്കുമായിരുന്ന ഈ നടനെ സംബന്ധിച്ച് അഭിനയവും ജീവിതവും പലപ്പോഴും ഒന്നുതന്നെയായിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X