ദിവ്യാ ഉണ്ണി വിവാഹിതയായി

By Staff

ദിവ്യാ ഉണ്ണി വിവാഹിതയായി
ജൂണ്‍ 05, 2002

കൊച്ചി: ചലച്ചിത്ര നടി ദിവ്യാ ഉണ്ണി വിവാഹിതയായി. ഉച്ചയ്ക്ക് 11.30നും 12 നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ വരന്‍ ഡോ. സുധീര്‍ ശേഖര്‍ ദിവ്യയുടെ കഴുത്തില്‍ വരണമാല്യമണിയിച്ചു. എറണാകുളം ടി.ഡി.എം. ഹാളില്‍ വച്ചായിരുന്നു കല്ല്യാണം.

പരമ്പരാഗത പ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ ദിവ്യയുടെ വീടായ ചിലവന്നൂര്‍ പൊന്നോത്ത് മഠത്തില്‍വച്ച് ജൂണ്‍ നാല് ചൊവാഴ്ച വൈകീട്ട് തന്നെ തുടങ്ങിയിരുന്നു.

ലോകസുന്ദരി ഐശ്വര്യറായിക്ക് വസ്ത്രം ഡിസൈന്‍ ചെയ്യാറുള്ള ഊട്ടിയിലെ അനിതാശ്രീനിവാസ് രൂപകല്പന ചെയ്ത മജന്ത സാരി ധരിച്ചാണ് ദിവ്യ കതിര്‍മണ്ഡപത്തിലെത്തിയത്.

ചലച്ചിത്ര സാമൂഹികരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. അമേരിക്കയില്‍ ഡോക്ടറായ സുധീര്‍, കവി വയലാര്‍ രാമവര്‍മ്മയുടെ ബന്ധുവാണ്. ഉണ്ണികൃഷ്ണന്റെയും ഉമയുടെയും മൂത്ത മകളാണ് ദിവ്യ.

മലയാളത്തില്‍ ചില പരസ്യചിത്രങ്ങളില്‍ ബാലതാരമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.വിനയന്റെ കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെസിനിമയില്‍ അരങ്ങേറിയ ദിവ്യാ ഉണ്ണി ഒട്ടേറെ ചിത്രങ്ങളില്‍ നായികയായിഅഭിനയിച്ചിട്ടുണ്ട്. വര്‍ണപകിട്ട്, ഉസ്താദ്, ഒരു മറവത്തൂര്‍ കനവ് എന്നീ ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച ദിവ്യാ ഉണ്ണിയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ് പ്രണയവര്‍ണങ്ങള്‍, ചുരം തുടങ്ങിയവ. തമിഴ്,കന്നട,തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

വിവാഹത്തിന് ശേഷും അഭിനയം തുടരുമെന്ന് ദിവ്യ നേരത്തെ പറഞ്ഞിരുന്നു. നല്ലൊരു നര്‍ത്തകികൂടിയായ ദിവ്യ ജൂലായ് അഞ്ചിന് ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാന മലയാളി സമ്മേളനത്തില്‍ നൃത്തമവതരിപ്പിക്കും. സുരേഷ്ഗോപിയോടൊത്തുള്ള ജമീന്ദാറാണ് ദിവ്യയുടെ പുതിയ ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X