ടി. കെ. രാജീവ്കുമാറിന്റെ ഇവര്‍
ടി. കെ. രാജീവ്കുമാറിന്റെ ഇവര്‍
ജൂണ്‍ 05, 2003
ടി. കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാം നായകനാവുന്നു. ഇവര്‍ എന്നാണ് ചിത്രത്തിന്റെ പേര്.
ടി. കെ. രാജീവ്കുമാറിന്റെ വക്കാലത്ത് നാരായണന്‍കുട്ടി, സീതാകല്യാണം, ശേഷം എന്നീ ചിത്രങ്ങളില്‍ ജയറാമായിരുന്നു നായകന്‍. ശേഷത്തിലെ ജയറാമിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദേവി അജിത്താണ് ചിത്രത്തിലെ നായിക. ടി വി സീരിയലുകളില്‍ അഭിനയിക്കുകയും അവതാരകയായി പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുള്ള ദേവി അജിത്ത് ആദ്യമായാണ് സിനിമയില്‍ മുഖം കാണിക്കുന്നത്.
ടി. കെ. രാജീവ് കുമാറിന്റെ രണ്ട് ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്. സീതാകല്യാണം പൂര്‍ത്തിയായെങ്കിലും റിലീസ് ചെയ്തില്ല. സുന്ദരി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ബാക്കിയുണ്ട്.


Click it and Unblock the Notifications