സുന്ദര്‍ദാസ് ചിത്രത്തില്‍ മണി, അശ്വതി
സുന്ദര്‍ദാസ് ചിത്രത്തില്‍ മണി, അശ്വതി
ജൂണ്‍ 05, 2003
സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തില്‍ കലാഭവന്‍ മണി നായകനാവുന്നു. അശ്വതിയാണ് നായിക. സത്യം ശിവം സുന്ദരം, സാവിത്രിയുടെ അരഞ്ഞാണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അശ്വതി അഭിനയിക്കുന്ന ചിത്രമാണിത്.
ചിത്രത്തില്‍ പ്രാവ് എന്നറിയപ്പെടുന്ന കഥാപാത്രത്തെയാണ് കലാഭവന്‍ മണി അവതരിപ്പിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്തായ ഹരികൃഷ്ണന് പ്രാവിന്റെ കഥ കേട്ടപ്പോള്‍ ഏറെ കൗതുകം തോന്നി. അയാള്‍ പ്രാവിന്റെ കഥ സിനിമയാക്കി. ഒരു പ്രമുഖ ചലച്ചിത്ര താരമാണ് സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഹരികൃഷ്ണനെ അവതരിപ്പിക്കുന്നത് സിദ്ദിക്കാണ്. ഭോപാല്‍ പുഷ്കരന്‍ എന്ന കഥാപാത്രത്തെ ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്നു. ഒട്ടേറെ ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളാണ് ജഗതി ഈ ചിത്രത്തിലൊരുക്കുന്നത്.
ഇര്‍ഷാദ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, സുധീഷ്, ബാലാ സിംഗ്, ഇന്ദ്രന്‍സ്, എം. ആര്‍. ഗോപകുമാര്‍, സോനാനായര്‍, ജനാര്‍ദനന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഹരിദാസ് കരിവള്ളൂരിന്റേതാണ് രചന. എസ്. ജയചന്ദ്രന്‍ നായരും ഗിരീഷ് പുത്തഞ്ചേരിയും രചിച്ച ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. ഛായാഗ്രഹണം രാമചന്ദ്രബാബു.
കാര്‍ത്തിക് കലാക്ഷേത്രയുടെ ബാനറില്‍ ബിജു നാരായണനാണ് ചിത്രം നിര്‍മിക്കുന്നത്. ഷോഗണ്‍ ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications