ഷീല കുമാരന്റെ അമ്മ
ഷീല കുമാരന്റെ അമ്മ
ജൂണ്‍ 05, 2004
മനസിനക്കരെ, അകലെ എന്നീ ചിത്രങ്ങളിലെ പ്രശംസ പിടിച്ചുപ്പറ്റിയ അഭിനയത്തിലൂടെ തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയ ഷീല അഭിനയിക്കുന്ന പുതിയ ചിത്രമാണ് സുഭദ്രാമ്മ കുമാരന്റെ അമ്മ.
നവാഗത സംവിധാകയനായ ജോണ്‍സണ്‍ എസ്തപ്പാനാണ് ഈ ചിത്രം ഒരുക്കുന്നത്. മുടിയാട്ടം എന്ന കലാരൂപത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണിത്.
മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സിനിമാപ്രതിസന്ധി മൂലമാണ് നീണ്ടുപോയത്. സിനിമാപ്രതിസന്ധി അവസാനിച്ച സാഹചര്യത്തില്‍ ചിത്രീകരണം ഉടന്‍ തുടങ്ങും.
കളരിക്കല്‍ കുമാരന്റെ വീടും കിണറും തമ്മിലുള്ള ദൂരം എന്നായിരുന്നു ചിത്രത്തിന് ആദ്യം കണ്ടെത്തിയ പേര്. ചിത്രത്തിന്റെ ക്ലൈമാക്സുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലാണ് ഇങ്ങനെയൊരു പേര് കണ്ടെത്തിയത്. എന്നാല്‍ പേരിന് നീളം കൂടിപ്പോയതിനാല്‍ സുഭദ്രാമ്മ കുമാരന്റെ അമ്മ കണ്ടെത്തുകയായിരുന്നു. ചിത്രത്തില്‍ സുഭദ്രാമ്മ എന്ന കഥാപാത്രത്തെയാണ് ഷീല അവതരിപ്പിക്കുന്നത്.
തന്റെ രണ്ടാം വരവില്‍ വിരല്‍ത്തുമ്പിലാരോ എന്ന ചിത്രത്തിലാണ് ഷീല ആദ്യം അഭിനയിച്ചത്. എന്നാല്‍ ആദ്യം റിലീസ് ചെയ്തത് പിന്നീട് അഭിനയിച്ച മനസിനക്കരെ ആണ്. കഴിഞ്ഞ മാസം ഒടുവില്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദിന്റെ അകലെയിലെ ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രം ഷീലക്ക് ലഭിച്ച വ്യത്യസ്തവും ഏറെ അഭിനയസാധ്യതയുള്ളതുമായ വേഷമായിരുന്നു. ഈ രണ്ട് ചിത്രങ്ങളും പുറത്തിറങ്ങിയിട്ടും വിരല്‍ത്തുമ്പിലാരോ റിലീസ് ചെയ്തിട്ടില്ല.


Click it and Unblock the Notifications