twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാരംഗം വീണ്ടും തിരക്കിലേയ്ക്ക്

    By Staff
    |

    സിനിമാരംഗം വീണ്ടും തിരക്കിലേയ്ക്ക്
    ജൂണ്‍ 05, 2004

    കൊച്ചി: തര്‍ക്കം അവസാനിച്ചതോടെ ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് തിരക്ക് വീണ്ടും തുടങ്ങുകയാണ്. തര്‍ക്കം അവസാനിച്ചപ്പോള്‍ ആദ്യം കരാര്‍ ഒപ്പിട്ടത് മോഹന്‍ലാലായിരുന്നു. ഇദ്ദേഹം അഭിനയിയ്ക്കുന്ന നാട്ടുരാജാവ് എന്ന ചിത്രത്തിന്റെ കരാറിലാണ് ലാല്‍ ഒപ്പിട്ടത്.

    ഈ ചിത്രം ഓണത്തിന് റിലീസ് ചെയ്യേണ്ടതാണ്. മോഹന്‍ലാലിന്റെ മറ്റൊരു മീശ പിരിയന്‍ കഥാപാത്രമായിരിയ്ക്കും ഇത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാട്ടുരാജാവ്.

    ജൂണ്‍ മൂന്ന് വ്യാഴാഴ്ചയാണ് അമ്മയും ചേമ്പറും സംയുക്ത പ്രസ്താവന നടത്തി തര്‍ക്കങ്ങള്‍ പരിഹരിച്ചതായി അറിയിച്ചത്. മലയാള സിനിമയിലെ ഏതാണ്ടെല്ലാ മേഖലയിലെയും പ്രമുഖര്‍ ഒന്നിച്ച ചടങ്ങായിരുന്നു വെള്ളിയാഴ്ച നടന്ന നാട്ടുരാജാവിന്റെ പൂജ. ചടങ്ങിനു ശേഷം വെള്ളിയാഴ്ച തന്നെ ചിത്രീകരണവും തുടങ്ങി.

    ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ പൂജയ്ക്കായി ആറാം തമ്പുരാന്‍ വേഷത്തിലാണ് ലാല്‍ എത്തിയത്. ചെറുതായി മീശ പിരിച്ചുവച്ച് മുണ്ടും ജുബയുമായി. സംവിധായകന്‍ ജോഷി വിളക്കുകൊളുത്തിയ ചടങ്ങില്‍ നടന്‍മാരായ ദിലീപ്, ശ്രീനിവാസന്‍, സിദ്ധിക്ക്, കുഞ്ചാക്കോ ബോബന്‍, ഹരിശ്രീ അശോകന്‍, സംവിധായകരായ ലോഹിതദാസ്, സത്യന്‍ അന്തിക്കാട്, രണ്‍ജി പണിയ്ക്കര്‍, ജോണ്‍ പോള്‍ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

    പുതിയ ചിത്രത്തില്‍ അഭിനയിക്കാനായി ചേംബറിന്റെ കരാറില്‍ മോഹന്‍ലാല്‍ വെള്ളിയാഴ്ച രാവിലെ 10.30ന് ഒപ്പിട്ടു. കരാറിന്റെ പകര്‍പ്പ് നിര്‍മാതാവ് മുഖേന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൈമാറി. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും ഒപ്പു ലഭിച്ചശേഷമേ ചിത്രീകരണം തുടങ്ങാന്‍ അനുമതി നല്‍കൂവെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ പറഞ്ഞു.

    ഒറ്റപ്പാലത്ത് ചിത്രീകരണം നടക്കുന്ന നാട്ടുരാജാവില്‍ മീനയും നയന്‍താരയുമാണ് നായികമാര്‍. ജനാര്‍ദ്ദനന്‍, ജഗതി, ഇന്നസെന്റ്, കലാഭവന്‍മണി, സിദ്ദിഖ്, വിജയ്കുമാര്‍, റിയാസ്ഖാന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

    ടി.എ. ഷഹീദാണ് ചിത്രത്തിന്റെ രചന. ക്യാമറ ആനന്ദകുട്ടന്‍, കലാസംവിധാനം പ്രശാന്ത്, ഗാനരചനയും സംവിധാനവും ഗിരീഷ് പുത്തന്‍ചേരിയും എം. ജയചന്ദ്രനും നിര്‍വഹിച്ചിരിക്കുന്നു.

    ഓണത്തിനു പുറത്തിറങ്ങുന്ന എട്ടോളം ചിത്രങ്ങളുടെ ചിത്രീകരണം ഈ ദിവസങ്ങളില്‍ തന്നെ ആരംഭിക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷന്‍ പറഞ്ഞു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X