വജ്രം ടീം വീണ്ടും
വജ്രം ടീം വീണ്ടും
ജൂണ്‍ 05, 2004
വിജയം വരിച്ച വിഷുചിത്രം വജ്രത്തിന്റെ അണിയറശില്പികള്‍ വീണ്ടും ഒന്നിക്കുന്നു. പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാവുമ്പോള്‍ തിരക്കഥ ഒരുക്കുന്നത് വജ്രത്തിന്റെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് തന്നെ.
തസ്കരവീരന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വജ്രത്തില്‍ അധോലോകഗുണ്ടയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചിരുന്നതെങ്കില്‍ തസ്കരവീരനിലും അല്പം നെഗറ്റീവ് സ്വഭാവമുള്ള ഒരു കഥാപാത്രമാണ് മമ്മൂട്ടിക്ക്.
പല ക്രിമിനലുകള്‍ക്ക് വേണ്ടി വാദിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന സമര്‍ഥനയാ വക്കീലായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. വക്കീലിന്റെ സ്വാധീനം നിമിത്തം ഈ ക്രിമിനലുകള്‍ നല്ലവരായി തീരുന്നു. എന്നാല്‍ തന്റെ കക്ഷികളായ ക്രിമിനലുകളെ നല്ലവരാക്കി തീര്‍ത്ത വക്കീലിന്റെ സ്വഭാവം ഒടുവില്‍ മാറുന്നു. അയാള്‍ ഒരു കള്ളനായി തീരുന്നു.
അഭിഭാഷകവൃത്തിയില്‍ നിന്നും സിനിമാരംഗത്തെത്തിയ മമ്മൂട്ടി അടിക്കുറിപ്പ്, അഭിഭാഷകന്റെ കേസ് ഡയറി, ഹരികൃഷ്ണന്‍സ്, നരസിംഹം തുടങ്ങിയ ചിത്രങ്ങളില്‍ ഇതിന് മുമ്പ് അഭിഭാഷകവേഷത്തില്‍ കസറിയിട്ടുണ്ട്. മമ്മൂട്ടിയുടെ എല്ലാ മാനറിസങ്ങളും ചൂഷണം ചെയ്യപ്പെടുന്ന കഥാപാത്രമാണ് തസ്കരവീരനിലേത്.


Click it and Unblock the Notifications