പറന്നുയരാന്‍ ജയസൂര്യയും മീരയും

By Staff

പറന്നുയരാന്‍ ജയസൂര്യയും മീരയും
ജൂണ്‍ 5, 2005

ജയസൂര്യയും മീരാജാസ്മിനും നായികാനായകന്മാരാകുന്ന ചിത്രമാണ് പറന്നുയരാന്‍. പുതുമുഖ സംവിധായകന്‍ ബിനു നൈനാന്‍ ഒരുക്കുന്ന ചിത്രമാണിത്.

സ്വപ്നക്കൂടിനു ശേഷം ജയസൂര്യയും മീരാജാസ്മിനും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് പറന്നുയരാന്‍. ഇരുവരും നേരത്തെ ഒരുമിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും നായികാനായകന്‍മാരാകുന്നത് ആദ്യമായാണ്. സ്വപ്നക്കൂടില്‍ പൃഥ്വിരാജിന്റെ നായികയായിരുന്നു മീര.

ഒരു ഇടവേളക്കു ശേഷം ജയസൂര്യക്ക് ലഭിക്കുന്ന പുതിയ ചിത്രമാണിത്. ഇമ്മിണി നല്ലൊരാളിന്റെ പരാജയത്തിനു ശേഷം പുതിയ മലയാള ചിത്രങ്ങളൊന്നും ജയസൂര്യക്ക് ലഭിച്ചിരുന്നില്ല. മലയാളത്തില്‍ വളരെ സെലക്ടീവായ മീരാ ജാസ്മിന്‍ അച്ചുവിന്റെ അമ്മയ്ക്കു ശേഷം അഭിനയിക്കുന്ന ചിത്രമാണ് പറന്നുയരാന്‍.

ശ്രീനിവാസന്‍, മുകേഷ്, മുരളി, ജഗതി ശ്രീകുമാര്‍, ഭരത്ഗോപി, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, ഇന്ദ്രന്‍സ്, മനുരാജ്, സംവൃത സുനില്‍, ഭാനുപ്രിയ, കല്പന, കെ. പി. എ. സി. ലളിത എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

സുനില്‍ മണക്കാടിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ശത്രുഘ്നനാണ്. ഛായാഗ്രഹണം പി. സുകുമാര്‍. ഹരിശ്രീ ഫിലംസിന്റെ ബാനറില്‍ കണ്ണിന്‍ പെരുമടിയൂര്‍ നിര്‍മിക്കുന്ന ചിത്രമാണ് പറന്നുയരാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X