ജയറാം മൂന്നാമന്‍

By Staff

ജയറാം മൂന്നാമന്‍
ജൂണ്‍ 5, 2006

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന മൂന്നാമതൊരാള്‍ എന്ന ചിത്രത്തില്‍ ജയറാം നായകനാവുന്നു. ഇന്ദ്രജിത്ത്, വിനീത് എന്നിവര്‍ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സിനിമയായിരിക്കും ഇത്. പുനരധിവാസം, മുല്ലവള്ളിയും തേന്മാവും, ദി പൊലീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി.കെ.പ്രകാശ് ഒരുക്കുന്ന ചിത്രമാണ് മൂന്നാമതൊരാള്‍.

ജ്യോതിര്‍മയിയാണ് നായിക. ഹരിശ്രീ അശോകന്‍, കലാശാല ബാബു, പ്രേംപ്രകാശ്, മാള അരവിന്ദന്‍, കുഞ്ചന്‍, അഫ്റഫ് പീരുമേട്, സംവൃതാ സുനില്‍, ഷിറില്‍, മായ വിശ്വനാഥ്, കുളപ്പുള്ളി ലീല, മാസ്റര്‍ യാഷ് എന്നിവരും വേഷമിടുന്നു.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് രാജേഷ് ജയരാമനാണ്. ഫെയ്റി ക്യൂന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് തൃശൂരിലെ എമില്‍ ആന്റ് എറിക് ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡാണ്. ഛായാഗ്രഹണം എസ്.ലോകനാഥന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X