മോഹന്‍ലാലിന് പുതിയ നായിക

By Staff

മോഹന്‍ലാലിന് പുതിയ നായിക
ജൂണ്‍ 06, 2001

കമലും ലോഹിതദാസും മോഹന്‍ലാലും ഒരുമിക്കുന്നത് കാത്തിരിക്കുന്ന പ്രേക്ഷകര്‍ ഏറെയാണ്. കമല്‍ സ്വീകരിക്കുന്ന പ്രമേയങ്ങള്‍ എല്ലായ്പോഴും തികഞ്ഞ ആഡംബരജീവിതത്തിന്റേതല്ല. പൂര്‍ണ സംതൃപ്ത കുടുംബങ്ങളുടേതും അല്ല.

വേദനയും കഷ്ടപ്പാടും കലര്‍ന്ന ജീവിതമാണ് കമലിന് പറയാനിഷ്ടം. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ മുതല്‍ക്കിങ്ങോട്ട് മധുരനൊമ്പരക്കാറ്റ് വരെയുള്ള കമല്‍ ചിത്രങ്ങള്‍ ഏറിയകൂറും ഈ വിഭാഗത്തില്‍പെട്ടതു തന്നെ.

കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ചക്രത്തിനു വേണ്ടി ലോഹിതദാസ് എഴുതിയിരിക്കുന്നത് ലോറി ജീവനക്കാരുടെ കഥയാണ്. മോഹന്‍ലാല്‍ ലോറി ഡ്രൈവറും ദിലീപ് ക്ലീനറുമായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ പക്ഷേ നായിക പുതുമുഖമാണ്. വിദ്യ - വിദ്യ ബി. അയ്യര്‍.

മുംബൈയില്‍ നിന്ന് മറ്റൊരു മോഡല്‍ കൂടി മലയാള സിനിമയിലെത്തുന്നു. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജില്‍ സോഷ്യോളജി വിദ്യാര്‍ത്ഥിനി. മലയാളി... നര്‍ത്തകി. പരസ്യചിത്രങ്ങളില്‍ ഇപ്പോള്‍ അഭിനിയിച്ചുവരുന്നു.

ചക്രത്തില്‍ മാധുരി എന്ന കഥാപാത്രത്തെയാണ് വിദ്യ അവതരിപ്പിക്കുന്നത്. ഞാന്‍ മോഹന്‍ലാലിന്റെ നായിക. അതെന്റെ ഭാഗ്യം --വിദ്യക്ക് ഇപ്പോള്‍ പറയാനുള്ളത് ഇത്രമാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X