പൃഥ്വിയ്ക്ക് കാവ്യ നായിക
പൃഥ്വിയ്ക്ക് കാവ്യ നായിക
ജൂണ്‍ 06, 2004
പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി കാവ്യാ മാധവന്‍ അഭിനയിക്കുന്നു.
ഇത് രണ്ടാമത്തെ തവണയാണ് കാവ്യാ മാധവന്‍ പൃഥ്വിരാജിന്റെ നായികയാവുന്നത്. സുന്ദര്‍ദാസിന്റെ കഥ എന്ന ചിത്രത്തിലാണ് ആദ്യമായി കാവ്യയും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ചത്. ഈ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
അത് മന്ദാരപ്പൂവല്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രിയനന്ദനന്റെ രണ്ടാമത്തെ ചിത്രമാണ്. പ്രിയനന്ദനന്റെ ആദ്യചിത്രമായ നെയ്ത്തുകാരന്‍ ഏതാനും പുരസ്കാരങ്ങള്‍ നേടിയിരുന്നു.
എം. ടി. വാസുദേവന്‍നായരുടെ കഥയെ ആസ്പദമാക്കി കെ. ഗീരിഷ്കുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനും കാവ്യയ്ക്കും അഭിനയപ്രധാനമായ വേഷങ്ങളാണുള്ളത്.


Click it and Unblock the Notifications