ജാക്കിചാന്‍ ചിത്രത്തിലെ മലയാളി ഹോളിവുഡിലേക്ക്
ജാക്കിചാന്‍ ചിത്രത്തിലെ മലയാളി ഹോളിവുഡിലേക്ക്
ജൂണ്‍ 6, 2005
ജാക്കിചാന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട ആയോധനകലയില്‍ വിദഗ്ധനായ മലയാളി ജി. സത്യനാരായണന്‍ ഹോളിവുഡിലേക്ക്.
ജാക്കിചാന്റെ ദി മിത്ത് ബോളിവുഡ് നടിയായ മല്ലികാ ഷെരാവത്ത് നായികയായ ചിത്രമെന്ന നിലയിലാണ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത സൃഷ്ടിച്ചത്. ഈ ചിത്രത്തിലാണ് ജി. സത്യനാരായണന്‍ ജാക്കിചാനോടൊപ്പം പ്രത്യക്ഷപ്പെട്ടത്. ജാക്കിചാന്‍ ചിത്രത്തിലെ അഭിനയമാണ് ഇപ്പോള്‍ സത്യനാരായാണന് ഹോളിവുഡിലേക്ക് അവസരമൊരുക്കിയിരിക്കുന്നത്.
ആയോധന കലയെ ആധാരമാക്കി യുഎസ്സില്‍ ഒരുക്കുന്ന ചിത്രത്തിലാണ് സത്യനാരായണന്‍ അഭിനയിക്കുന്നത്. ജാക്കി ചാനുമായുള്ള തന്റെ ബന്ധമാണ് ഹോളിവുഡ് ചിത്രത്തിലേക്ക് തന്നെ ക്ഷണിക്കാന്‍ കാരണമായതെന്ന് സത്യനാരായണന്‍ പറഞ്ഞു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
ജാക്കി ചാന്‍ ചിത്രത്തില്‍ സദയ് എന്ന സാങ്കല്പിക രാജ്യത്തെ രാജകുമാരനായാണ് സത്യനാരായണന്‍ വേഷമിട്ടത്. ദി മിത്തിനു വേണ്ടി ആയോധനകലയെ കുറിച്ച് ഇന്ത്യയില്‍ നിന്നും വേണ്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ആയോധനകലയില്‍ പരിശീലനം നല്‍കുന്ന സിവിഎന്‍ കളരിയിലെ പരിശീലകനാണ് സത്യനാരായണന്‍. അദ്ദേഹത്തിന്റെ എഴുപത്തഞ്ചുകാരനായ പിതാവ് ഗോവിന്ദന്‍കുട്ടി നായരാണ് കളരിയിലെ മുഖ്യപരിശീലകന്‍.


Click it and Unblock the Notifications