»   » സുന്ദരപുരുഷനില്‍ സുരേഷ് ഗോപിയും മുകേഷും

സുന്ദരപുരുഷനില്‍ സുരേഷ് ഗോപിയും മുകേഷും

Posted By: Super
Subscribe to Filmibeat Malayalam

ജോസ് തോമസ് സംവിധാനം ചെയ്യുന്ന സുന്ദരപുരുഷനില്‍ സുരേഷ് ഗോപിയും മുകേഷും ഒന്നിക്കുന്നു. ഏറെക്കാലത്തിനു ശേഷമാണ് ഈ താരങ്ങള്‍ ഒരുമിച്ചഭിനയിക്കുന്നത്.

പ്രിയദര്‍ശന്റെ കാക്കക്കുയിലില്‍ മോഹന്‍ലാലിനോടൊപ്പം മുകേഷ് തുല്യപ്രാധാന്യമുളള വേഷത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ മികച്ച പ്രകടനം നടത്താനും മുകേഷിനു സാധിച്ചു.

ഇന്നസെന്റ്, ഹരിശ്രീ അശോകന്‍ തുടങ്ങിയ താരങ്ങളും സുന്ദരപുരുഷനില്‍ അഭിനയിക്കുന്നുണ്ട്. ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദോസ്ത് എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ച ഉദയകൃഷ്ണന്‍, സിബി കെ. തോമസ് എന്നിവരാണ് ഈ ചിത്രത്തിന്റെ രചന.

ബിച്ചു തിരുമലയുടെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു. സാലു ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അല്‍നിറ്റ സിനിമയുടെ ബാനറില്‍ ബൈജു എഴുപുന്ന നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ജൂണില്‍ തുടങ്ങും.

Read more about: suresh gopi mukesh

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X