രാഷ്ട്രത്തില്‍ ദേവനും നന്ദിനിയും
രാഷ്ട്രത്തില്‍ ദേവനും നന്ദിനിയും
ജൂണ്‍ 07, 2002
ഉണ്ണി ഭാസ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേവന്‍ നായകയാവുന്നു. രാഷ്ട്രം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
നന്ദിനിയാണ് ചിത്രത്തിലെ നായിക. തിലകന്‍, മുരളി, രാജന്‍ പി. ദേവ്, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, എന്‍. എഫ്. വര്‍ഗീസ്, സായികുമാര്‍, ഷമ്മി തിലകന്‍, സിദ്ദിക്ക്, ശ്രീവിദ്യ, നിത്യാദാസ്, ബിന്ദു പണിക്കര്‍, സുകുമാരി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് കവി ബാലചന്ദ്രന്‍ ചുളളിക്കാടാണ്. തിരക്കഥയും സംഭാഷണങ്ങളും സഹദേവന്‍ എഴുതുന്നു.
യൂസഫലി കേച്ചേരിയും ബെന്നി പി. തോമസും രചിച്ച ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരയാണ് സംഗീതം പകരുന്നത്. ഐ ടി ഫിലിംസിന്റെ ബാനറില്‍ ഐ. ടി. ബാബു ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications