മലയാളത്തിന്റെ പ്രിയം നേടാന്‍ പ്രിയാമണി
മലയാളത്തിന്റെ പ്രിയം നേടാന്‍ പ്രിയാമണി
ജൂണ്‍ 07, 2004
തമിഴില്‍ നിന്ന് ഒരു നടി കൂടി മലയാളത്തിലെത്തുന്നു. വിനയന്റെ സത്യത്തിലും ലാല്‍ ജോസിന്റെ അത്ഭുതവിളക്കിലും നായികയാവുന്നത് തമിഴ്നടിയായ പ്രിയാമണിയാണ്.
വെള്ളിനക്ഷത്രത്തിലൂടെ മീനാക്ഷിയെയും കാട്ടുചെമ്പകത്തിലൂടെ കല്യാണിയെയും തമിഴില്‍ നിന്ന് മലയാളത്തിലേക്ക് കൊണ്ടുവന്ന വിനയന്‍ തന്റെ പുതിയ ചിത്രത്തിലും ഒരു തമിഴ്നടിയെയാണ് നായികയാക്കുന്നത്. പ്രിയാമണി പൃഥ്വിരാജിന്റെ നായികയായാണ് സത്യത്തില്‍ അഭിനയിക്കുന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന അത്ഭുതവിളക്കില്‍ ദിലീപിന്റെ നായികയാണ് പ്രിയാമണി. മികച്ച സംവിധായകരുടെ ചിത്രങ്ങളിലൂടെ മുന്‍നിര നടന്‍മാരുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനാണ് പ്രിയാമണിക്ക് അവസരം ലഭിച്ചിരിക്കുന്നത്.
ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ കന്നഡക്കാരിയായ പ്രിയാമണിക്ക് തമിഴിലാണ് ആദ്യം അവസരങ്ങള്‍ ലഭിച്ചത്. ഇപ്പോള്‍ ബാലു മഹേന്ദ്രയുടെയും ഭാരതിരാജയുടെയും ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് ഈ നടി.
ബാലു മഹേന്ദ്രയുടെ അതു ഒരു കാനക്കാലം എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായാണ് പ്രിയാമണി അഭിനയിക്കുന്നത്. പ്രണയകഥ പറയുന്ന ഭാരതീരാജയുടെ ചിത്രത്തിന്റെ പേര് കണ്‍കളാല്‍ കൈതിശെയ്യിലെ എന്നാണ്.


Click it and Unblock the Notifications