ഹരികുമാര്‍ ചിത്രത്തില്‍ സുനില്‍, പത്മപ്രിയ
ഹരികുമാര്‍ ചിത്രത്തില്‍ സുനില്‍, പത്മപ്രിയ
ജൂണ്‍ 7, 2005
ഹരികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുനിലും പത്മപ്രിയയും നായികാനായകന്മാരാവുന്നു. പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ എന്ന ചിത്രത്തിനു ശേഷം ഹരികുമാര്‍ ഒരുക്കുന്ന ചിത്രമാണിത്.
കലാമണ്ഡലത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് ശത്രുഘ്നനാണ്. ചിത്രത്തിന് പേരിട്ടിട്ടില്ല. സുനിലും പത്മപ്രിയയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്.
ഫോര്‍ ദി പീപ്പിളിലെ പൊലീസ് ഓഫീസര്‍ വേഷത്തിലൂടെ സിനിമയില്‍ അരങ്ങേറിയ സുനില്‍ അച്ചുവിന്റെ അമ്മയിലെ ഇജോ എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയനായത്. അന്നൊരിക്കല്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച സുനില്‍ ഇപ്പോള്‍ ഫോര്‍ ദി പീപ്പിളിന്റെ രണ്ടാം ഭാഗമായ ബൈ ദി പീപ്പിളില്‍ അഭിനയിച്ചുവരികയാണ്.
കാഴ്ചയില്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലെത്തിയ പത്മപ്രിയ ഏതാനും ചിത്രങ്ങളിലൂടെ തന്നെ മലയാളത്തിന്റെ നായികയായി അംഗീകരിക്കപ്പെട്ടു. അമൃതത്തില്‍ ജയറാമിന്റെ നായികയായും വടക്കുംനാഥനില്‍ മോഹന്‍ലാലിന്റെ നായികയായും അഭിനയിച്ചു. മോഹന്‍ലാലിന്റ ഓണച്ചിത്രം നരനില്‍ പത്മപ്രിയയാണ് നായിക.


Click it and Unblock the Notifications