രാക്ഷസരാമനെതിരെ വിഎച്ച്പി
മ്മൂട്ടിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന രാക്ഷസരാമനെതിരെ വിശ്വ ഹിന്ദു പരിഷത്ത് രംഗത്തിറങ്ങുന്നു. ജനങ്ങള്‍ ആദരിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചിത്രത്തിന്റെ പേരെന്ന് വിഎച്ച്പി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആരോപിച്ചു.ഈ ചിത്രം ദേശത്തിനും സംസ്കാരത്തിനും അപമാനമാണ്. ആരാധ്യപുരുഷന്മാരെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം നടപടികള്‍ ചിത്രത്തിന് പ്രചാരവും അതു വഴി ലാഭവും നേടാനുള്ള വില കുറഞ്ഞ കച്ചവടതന്ത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ജനവികാരം മാനിച്ച് ചിത്രത്തിന്റെ പേര് മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഏറെക്കാലത്തിനു ശേഷം മമ്മൂട്ടി ചെയ്യുന്ന പൊലീസ് വേഷമാണ് രാക്ഷസരാമനിലെ രാമനാഥന്‍. ദിലീപും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നന്ദിനി, മീന, കാവ്യാ മാധവന്‍ എന്നീ മൂന്നു നായികമാരാണ് ഈ ചിത്രത്തിലുള്ളത്.


Click it and Unblock the Notifications