കസ്തൂരി വിവാഹിതയായി
കസ്തൂരി വിവാഹിതയായി
ജൂണ്‍ 08, 2002
പ്രവീണയ്ക്കും സുചിത്രയ്ക്കും ദിവ്യാ ഉണ്ണിയ്ക്കും പിന്നാലെ തമിഴ്-മലയാള നടി കസ്തൂരിയും വിവാഹിതയായി.
കാലിഫോര്‍ണിയയില്‍ വെച്ചായിരുന്നു വിവാഹം. കസ്തൂരിയുടെ അച്ഛന്‍ ശങ്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കന്‍ എയര്‍ ഫോഴ്സില്‍ ഡോക്ടറായ കുമാറാണ് വരന്‍.
ആത്ത ഉന്‍ കോവിലിലെ എന്ന തമിഴ് ചിത്രത്തിലാണ് കസ്തൂരി ആദ്യമായി അഭിനയിച്ചത്. തമിഴ്, മലയാള ചിത്രങ്ങള്‍ക്ക് പുറമെ ഹിന്ദിയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.
തമിഴില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള കസ്തൂരി മലയാളത്തില്‍ അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്നേഹം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കസ്തൂരി മുഴുനീള ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുനന അഥീന എന്ന മലയാള ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.


Click it and Unblock the Notifications