നഗ്മ ഇനി സംവിധായിക
നഗ്മ ഇനി സംവിധായിക
ജൂണ്‍ 08, 2004
അഭിനയിക്കാനുള്ള അവസരങ്ങള്‍ കുറഞ്ഞതോടെ ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്ണായിരുന്ന നഗ്മ സംവിധാനരംഗത്തേക്ക് കടക്കുന്നു.
കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു കാര്‍ട്ടൂണ്‍ ചിത്രം ഒരുക്കിയാണ് നഗ്മ ആദ്യമായി സംവിധായികയുടെ മേലങ്കിയണിയുന്നത്. ഇംഗ്ലീഷില്‍ നിര്‍മിക്കുന്ന ചിത്രം പ്രധാന ഇന്ത്യന്‍ ഭാഷകളിലേക്ക് ഡബ് ചെയ്യും.
സംവിധായികയെന്ന നിലയിലുള്ള മാറ്റം വളരെ സീരിയസായാണ് താനെടുത്തിരിക്കുന്നതെന്നും നവീനമായ സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികള്‍ക്കായി ഒരു ചിത്രമൊരുക്കുക എന്നത് ഏറെ നാളായി തന്റെ സ്വപ്നമായിരുന്നുവെന്നും നഗ്മ പറയുന്നു.
രേവതിയെ പോലുള്ള തെന്നിന്ത്യന്‍ നടിമാര്‍ അഭിനയജീവിതത്തില്‍ നിന്ന് സംവിധാനരംഗത്തേക്ക് വന്ന് കഴിവ് തെളിയിച്ചവരാണ്. അവരുടെ ചുവടുപിടിച്ചാണ് നഗ്മയും സംവിധായികയുടെ മേലങ്കിയണിയുന്നത്. നഗ്മക്കും സംവിധാനരംഗത്ത് പ്രാഗത്ഭ്യം തെളിയിയ്ക്കാന്‍ സാധിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.


Click it and Unblock the Notifications